കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്ടപ്പെട്ട രീതിയിലുള്ള കുട്ടികളെ ഇനി ജനിപ്പിക്കാം; പരീക്ഷണം പുരോഗമിക്കുന്നു

  • By അക്ഷയ്‌
Google Oneindia Malayalam News

ടോക്കിയോ: മനുഷ്യന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് രൂപ കല്‍പ്പന ചെയ്ത കുട്ടികളെ ഇനി നമുക്ക് ജനിപ്പിക്കാം. അതിനുള്ള പരീക്ഷണങ്ങള്‍ നടന്നുവരികാണ്. ജാപ്പനീസ് ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് ഇങ്ങനെ ഒരു പരീക്ഷണം നടക്കുന്നത്.

മനുഷ്യന്റെ സിത്താണ്ഡത്തില്‍ മാറ്റം വരുത്തി നമുക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ കുട്ടികളെ ജനിപ്പിക്കാന്‍ സഹായിക്കുന്ന പരീക്ഷണങ്ങളാണ് നടന്ന് വരുന്നത്. അതേസമയം സ്വന്തമായി രൂപ കല്‍പ്പന ചെയ്ത കുട്ടികലെ ജനിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് തല്‍ക്കാലം കഴിയില്ല. ഇതിന് ആവശ്യമുള്ള അടിസ്ഥാന പരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ വരുംകാലങ്ങളില്‍ ഇങ്ങനെ കുട്ടികളെ ജനിപ്പിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയേക്കാം.

വിലക്ക്

വിലക്ക്

സസ്യങ്ങളില്‍ ജനിതകഘടനയില്‍ മാറ്റം വരുത്തി നിലവില്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ മൃഗങ്ങളിലും മനുഷ്യനിലും ഇത് പരീക്ഷിക്കുന്നതില്‍ നീതിശാസ്ത്രപരമായ വിലക്കുകളുണ്ട്.

ബയോ എത്തിക്‌സ് പാനല്‍

ബയോ എത്തിക്‌സ് പാനല്‍

സിക്താണ്ഡത്തിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ മാത്രമെ ഈ പരീക്ഷണത്തെ ഉപയോഗിക്കാന്‍ അനുവദിക്കുവെന്ന് ജാപ്പനീസ് സര്‍ക്കാര്‍ ബയോഎത്തിക്‌സ് പാനല്‍ വ്യക്തമാക്കിയിട്ടുണ്ട്.

ശാസ്ത്രലോകം

ശാസ്ത്രലോകം

പാരമ്പര്യമായി കിട്ടിയ രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി പരിഷ്‌ക്കരിച്ച ജീനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

 സണ്‍ യെറ്റ് സര്‍വകലാശാല

സണ്‍ യെറ്റ് സര്‍വകലാശാല

ചൈനയിലെ സണ്‍ യെറ്റ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരുടെ സംഘം വിജയകരമായി മനുഷ്യ ഭ്രൂണങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ജനിക്കുന്ന കുട്ടികളെ, ഇത്തരത്തില്‍ വരുത്തുന്ന രൂപകല്‍പന എപ്രകാരമായിരിക്കും ബാധിക്കുകയന്നെ് വ്യക്തമല്ല.

പ്രാവര്‍ത്തികമാകും

പ്രാവര്‍ത്തികമാകും

ഏതായാലും മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള കുട്ടികള്‍ ജനിക്കുന്നതിന് ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ വരുംകാലങ്ങളില്‍ സഹായിച്ചേക്കാം.

English summary
How to give birth depends upon our taste? Going on research at Japan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X