കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിണര്‍ റീചാര്‍ജ് ഉപയോഗപ്പെടുത്താം, കുറഞ്ഞ പൈസയില്‍!! അറിയേണ്ട ചില കാര്യങ്ങള്‍ ഇത്രമാത്രം

തുലാമഴ കണ്ട് ആശ്വസിക്കാന്‍ വരട്ടെ, വരാനിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്നത് മറക്കേണ്ട. കടുത്ത വരള്‍ച്ച തടയുന്നതിനായി തമിഴ്മന്ത്രി അണക്കെട്ടില്‍ തെര്‍മോക്കോള്‍ നിരത്തിയതും പണി പാളി പോയതുമെല്ലാം...

  • By Sanviya
Google Oneindia Malayalam News

തുലാമഴ കണ്ട് ആശ്വസിക്കാന്‍ വരട്ടെ, വരാനിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്നത് മറക്കേണ്ട. കടുത്ത വരള്‍ച്ച തടയുന്നതിനായി തമിഴ്മന്ത്രി അണക്കെട്ടില്‍ തെര്‍മോക്കോള്‍ നിരത്തിയതും പണി പാളി പോയതുമെല്ലാം അറിഞ്ഞതാണ്. പക്ഷേ അതിലേക്ക് ഒന്നും പോകേണ്ട. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.. കരുതലോടെ നീങ്ങിയാല്‍ ഏത് കടുത്ത വരള്‍ച്ചയെയും നേരിടാന്‍ കഴിയും. അതിന് തന്ത്രമിറക്കിയിട്ടും കാര്യമില്ല.

ചെയ്യേണ്ടത് ഇത്രമാത്രമാണ്. കിട്ടുന്ന തുലാമഴ കണ്ട് ആസ്വദിക്കാതെ ആപത്ത് കാലത്തേക്ക് നീക്കി വെച്ചാല്‍ വിഷമിക്കേണ്ട വരില്ല. മൂന്ന് സെന്റ് സ്ഥലമുള്ളെങ്കില്‍ പോലും വീട്ടുവളപ്പില്‍ ഒരു മഴക്കുഴിയെടുത്താല്‍ വരാനിരിക്കുന്ന കടുത്ത വേനലില്‍ കുടിവെള്ളം മുട്ടില്ല. അതുകൊണ്ട് തന്നെ തുലാമഴയ്ക്ക് ലഭിക്കുന്ന വെള്ളം പാഴാക്കി കളയാതിരിക്കുക. അതിന് വേണ്ടി കിണര്‍ റീചാര്‍ജ് യൂണിറ്റ് ഉപയോഗിക്കേണ്ടത്.

കിണര്‍ റീചാര്‍ജിങ്

കിണര്‍ റീചാര്‍ജിങ്

പ്രത്യേകിച്ചും തുലാമഴക്കാലത്ത് ലഭിക്കുന്ന മഴയെ ഉപയോഗപ്പെടുത്താം. ഇത് നഷ്ടപ്പെടുത്താതെ ശുദ്ധീകരിച്ച് കിണറില്‍ സംഭരിച്ചാല്‍ നാലുമാസത്തെ കുടിവെള്ളം ഉണ്ടാക്കാന്‍ കഴിയും.

50,000 ലിറ്റര്‍

50,000 ലിറ്റര്‍

1000 ചതരശ്ര അടി വിസതൃതിയുള്ള ഒരു മേല്‍ക്കൂരയില്‍ ഒരു വര്‍ഷം ശരാശരി മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളം മഴവെള്ളമായി പെയ്തു വീഴുന്നു. തുലാമഴക്കാലത്ത് ഇതിന്റെ ഇരുപത് ശതമാനം കിട്ടും. ഇത്രയൊന്നും സംഭരിക്കുന്നില്ലെങ്കില്‍ പോലും 5000 ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ ശേഖരിച്ചാല്‍ മാത്രം നാലു മാസം തുടര്‍ച്ചയായി ദിനംപ്രതി 40 ലിറ്റര്‍ വെള്ളം ലഭ്യമാക്കാന്‍ കഴിയും.

റീചാര്‍ജ് ചെയ്യേണ്ടത്

റീചാര്‍ജ് ചെയ്യേണ്ടത്

മേല്‍ക്കൂരയില്‍ പെയ്തുവീഴുന്ന മഴവെള്ളത്തെ പിവിസി പൈപ്പിന്റെ പാത്തിയിലൂടെ ഒഴുക്കി ഒരു പൈപ്പില്‍ കൂടി താഴെ എത്തിക്കുക.

 അരിപ്പ ടാങ്ക്

അരിപ്പ ടാങ്ക്

പൈപ്പിലൂടെ എത്തുന്ന മഴവെള്ളത്തെ ശുദ്ധീകരിക്കാനാണ് അരിപ്പ ടാങ്ക്. അതിന് ശേഷം ചെയ്യേണ്ടത്.

ഇഷ്ടികകൊണ്ട് കെട്ടിയത്

ഇഷ്ടികകൊണ്ട് കെട്ടിയത്

ഇഷ്ടികകൊണ്ട് കെട്ടിയ കുഴിയിലേക്ക് 20 സെന്റി മീറ്റര്‍ കനത്തില്‍ ചരല്‍കല്ല് വിരിക്കുക. അതിന് മുകളില്‍ പത്ത് സെന്റി മീറ്റര്‍ കനത്തില്‍ മണല്‍ വിരിക്കുക. ഇതിന് മുകളില്‍ വീണ്ടും 10 സെന്റി മീറ്റര്‍ കനത്തില്‍ ചരല്‍ കല്ല് വിരിക്കുക. അതിന് ശേഷം ടാങ്കിന്റെ അടിഭാഗത്തേക്ക് ഒരു പിവിസി പൈപ്പ് ഘടിപ്പിച്ച് കുടിവെള്ളം കിണറിലേക്ക് ഇറക്കുക.

 അരിച്ച് എത്തുന്നു

അരിച്ച് എത്തുന്നു

മേല്‍ക്കൂരയില്‍ നിന്ന് അരിച്ചെത്തുന്ന വെള്ളം കിണര്‍ റീചാര്‍ജിങിലൂടെ സംഭരിക്കാന്‍ കഴിയും.

മഴവെള്ളം അളക്കാനുള്ള ഓണ്‍ലൈന്‍ ടൂള്‍

മഴവെള്ളം അളക്കാനുള്ള ഓണ്‍ലൈന്‍ ടൂള്‍

ലിങ്കിന് ഇവിടെ ക്ലിക്ക് ചെയ്യൂ

English summary
More about Rainwater harvesting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X