കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലിനീകരണം ഇല്ലാതാക്കാന്‍ ശലഭപ്പുഴു!! പ്ലാസ്റ്റികും തിന്നും!! ഞെട്ടിയ്ക്കുന്ന കണ്ടെത്തല്‍

Google Oneindia Malayalam News

ലണ്ടന്‍: ഭൂമിയ്ക്ക് ഭീഷണിയാവുന്ന പ്ലാസ്റ്റിക് ഭക്ഷിക്കുന്ന ശലഭപ്പുഴുവിനെ തിരിച്ചറിഞ്ഞു. ബ്രിട്ടനിലെ ക്രേം ബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തലിന് പിന്നില്‍. തേനീച്ചക്കൂടിനുള്ളിലെ മെഴുക് ഭക്ഷിക്കുന്ന ശലഭപ്പുഴുവിന്റെ ലാര്‍വയ്ക്ക് പ്ലാസ്റ്റികിനെ വിഘടിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.

തേനീച്ചക്കൂട്ടിലെ മെഴുക് ദഹിപ്പിക്കുന്ന ലാര്‍വയ്ക്ക് പ്ലാസ്റ്റികിലെ കെമിക്കല്‍ ബോണ്ടുകളെ ദഹിപ്പിക്കാന്‍ കഴിയുമെന്ന് ക്രേംബ്രിഡ്ജ് സര്‍വ്വകലാശാല പിന്നീട് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞു. ഡോ. പവേലോ ബോംബെവെല്ലിയുടെ നേതൃത്വത്തിലായിരുന്നു പഠനം. രാജ്യത്തെ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ച് ലോകത്ത് നിലനില്‍ക്കുന്ന ആശങ്കകള്‍ക്ക് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ കണ്ടെത്തല്‍ പരിഹാരമേകിയിരുക്കുകയാണ്.

garbage

എന്നാല്‍ ലാര്‍വയ്ക്കുള്ളില്‍ നടക്കുന്ന ഏത് തരം പ്രവര്‍ത്തനമാണ് പ്ലാസ്റ്റികിനെ വിഘടിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കറന്റ് ബയോളജി മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മത്സ്യങ്ങള്‍ക്ക് ഭക്ഷണമായി നല്‍കുന്ന ഗലേറിയ മെലോണെല്ല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന പുഴുവിനെ അധികരിച്ചാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയുടെ കണ്ടെത്തല്‍.

സ്‌പെയിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ മെഡിസിന്‍ ആന്‍ഡ് ബയോടെക്‌നോളജി ഓഫ് കന്റാബ്രിയയിലെ ജീവശാസ്ത്രജ്ഞയായ ഫെഡറിക്ക ബെര്‍ട്ടോച്ചിനി യാദൃശ്ചികമായാണ് ശലഭപ്പുഴു പ്ലാസ്റ്റിക് തിന്നുന്നതായി കണ്ടെത്തത്.

English summary
Cambridge University researchers have discovered that Galleria mellonella, known as the ‘wax worm’, so-called because of its fondness for eating wax in bee hives, can also chow down on polyethylene, the commonly manufactured plastic used to make shopping bags and food packaging.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X