കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവിതത്തില്‍ വിജയിച്ചവര്‍ക്കെല്ലാം ഈ ശീലങ്ങളുണ്ട്..നിങ്ങള്‍ക്കോ?

  • By ഭദ്ര
Google Oneindia Malayalam News

ചില ശീലങ്ങള്‍ നമ്മളെ വിഷമിപ്പിക്കും, ചിലത് വിജയത്തിലേക്ക് എത്തിക്കും. രണ്ടും ജീവതത്തിന്റെ രണ്ടു വശങ്ങളാണ്. ജീവതത്തില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില പ്രത്യേക സ്വഭാവ വിശേഷതകള്‍ ഉണ്ടായെ തീരൂ...

ആള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരായി നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ... എങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശീലമാകൂ.. ജീവിതത്തില്‍ വിജയിച്ചവര്‍ക്കെല്ലാം ഈ ഗുണങ്ങളുണ്ട്.

മടിച്ചു നില്‍ക്കാതെ ആരംഭിക്കുക

മടിച്ചു നില്‍ക്കാതെ ആരംഭിക്കുക


20ാം വയസ്സില്‍ പഠനം നിര്‍ത്തി ബിസിനസ്സിന്റെ ലോകത്തേക്ക് കടന്നു വന്ന വ്യക്തിയാണ് റിച്ചാര്‍ഡ് ബ്രാന്‍സണ്‍. വെര്‍ജിന്‍ എയര്‍ലൈന്‍സ് ആരംഭിക്കുന്ന കാലഘട്ടത്തില്‍ ബിസിനസ്സിനെക്കുറിച്ചോ എയര്‍ലൈന്‍സിനെക്കുറിച്ചോ ഒന്നും അറിയില്ലായിരുന്നു. പിന്നീട് ലോകം മുഴുവന്‍ അറിയുന്ന ബിസിനസ്സുക്കാരായി അദ്ദേഹം വളര്‍ന്നത് അനുഭവം കൊണ്ടാണ്. എന്തെങ്കിലും ചെയ്തു തുടങ്ങുകയാണ് ആദ്യത്തെ പ്രശ്‌നം. മടിച്ചു നില്‍ക്കാതെ എന്തും തുടങ്ങി വെയ്ക്കുക. സമയം നിങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കില്ല.

സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുക

സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കുക

സാഹചര്യങ്ങള്‍ മനസ്സിലാക്കി പ്രതികരിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണ്. പ്രതികരിക്കേണ്ട സാഹചര്യത്തില്‍ വേഗത്തില്‍ ആലോചിച്ച് എല്ലാവര്‍ക്കും സ്വീകാര്യമായൊരു തീരുമാനത്തിലെത്തുക എന്നത് വലിയൊരു ഗുണം തന്നെയാണ്.
ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ തിരിച്ചറിയുക

ആദ്യം ചെയ്യേണ്ട കാര്യങ്ങള്‍ തിരിച്ചറിയുക


ആദ്യം ചെയ്യേണ്ട കാര്യങ്ങൾ വേഗത്തില്‍ തിരിച്ചറിയുക. എല്ലാ കാര്യങ്ങളും കൂടി കൂട്ടികുഴയ്ക്കാതെ ആദ്യം ചെയ്യേണ്ടത് ആദ്യം ചെയ്ത് തീര്‍ക്കണം. ബിസിനസില്‍ ഈ കഴിവ് തീര്‍ച്ചയായും വേണം.

വിനയം കാത്തു സൂക്ഷിക്കുക

വിനയം കാത്തു സൂക്ഷിക്കുക

പെരുമാറ്റത്തില്‍ വിനയം കാത്തു സൂക്ഷിക്കുന്നത് നല്ല ശീലമാണ്. അഹങ്കാരത്തെ കുറച്ച് വിനയത്തില്‍ പെരുമാറുന്നത് അത്രയ്ക്ക് വേഗം ശീലിക്കാവുന്ന കാര്യമല്ല. എങ്കിലും നടക്കാത്ത കാര്യവും അല്ല.
അഭിപ്രായങ്ങളെ മാനിക്കുക

അഭിപ്രായങ്ങളെ മാനിക്കുക

മറ്റുള്ളവരുടെ അഭിപ്രായത്തെ കേള്‍ക്കുക. ഒറ്റ വാക്കില്‍ ആരുടെയും അഭിപ്രായത്തെ എതിര്‍ക്കാത്തിരിക്കുക. നല്ല അഭിപ്രായങ്ങള്‍ സ്വീകരിക്കുക.
 ടീമിനൊപ്പം വര്‍ക്ക് ചെയ്യുക

ടീമിനൊപ്പം വര്‍ക്ക് ചെയ്യുക


എല്ലാവരെയും ഒരുമിപ്പിച്ച് ജോലി ചെയ്യാന്‍ സാധിക്കുന്നത് വലിയ കഴിവാണ്. പ്രചോദനം നല്‍കുന്നത് സ്വയം പ്രവര്‍ത്തിച്ച് കാണിച്ചായിരിക്കണം.

English summary
Habits either hurt us or lead us to success. They either grow into a lifestyle that takes you away from the things you want to do or they help you create a life that’s full of action and accomplishment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X