കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമെ ഇനിയുമുണ്ട് മനുഷ്യ ശരീരത്തില്‍ ഇന്ദ്രീയങ്ങള്‍

  • By ഭദ്ര
Google Oneindia Malayalam News

മനുഷ്യ ശരീരത്തിലെ അഞ്ച് ഇന്ദ്രീയങ്ങളെ കുറിച്ച് മാത്രമേ നമ്മള്‍ പഠിച്ചിട്ടുള്ളൂ. സ്പര്‍ശം, രുചി, കാഴ്ച, ഗന്ധം, ശബ്ദം എന്നിവ തിരിച്ചറിയാന്‍ സാധിക്കുന്ന അഞ്ച് ഇന്ദ്രീയങ്ങള്‍ക്ക് പുറമെ ഇനിയുമുണ്ട് മനുഷ്യ ശരീരത്തില്‍ ഇന്ദ്രീയങ്ങള്‍ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ലാപ്‌ടോപിലും മൊബൈല്‍ കീ ബോര്‍ഡിലുമുള്ള കീകള്‍ കാണാതെ തന്നെ കുറച്ച് നാളുകള്‍ കൊണ്ട് നമ്മള്‍ പഠിയ്ക്കുന്നു. ഇത് സ്വയം ആര്‍ജിച്ചെടുക്കുന്ന കഴിവാണ്. ഇതാണ് മനുഷ്യനിലെ ഒരു ഇന്ദ്രീയമായി അറിയപ്പെടുന്നത്. ഈ കഴിവിനെ പ്രൊപ്പ്രിയോസെപ്ഷന്‍ എന്ന് വിളിക്കുന്നു.

 ear

അടുത്തതാണ് തെര്‍മോസെപ്ഷന്‍. ശരീരത്തിന് അനുഭവപ്പെടുന്ന ചൂടും തണുപ്പും സ്വയം നിയന്ത്രിക്കാനുള്ള കഴിവിനെയാണിത് പറയുന്നത്. ഓടുമ്പോഴും നടക്കുമ്പോഴും ബാലന്‍സ് തെറ്റാതതെ ഇത് ചെയ്യാന്‍ സാധിക്കുന്ന കഴിവിനെയാണ് ഇക്വിലിബ്രിയോസെപ്ഷന്‍ എന്ന് പറയുന്നത്.

സമ്മര്‍ദ്ദം, വേദന, ദാഹം, വിശപ്പ്, ചൊറിച്ചല്‍ എന്നിവ ഓരോ തരത്തിലുള്ള അറിയാന്‍ സാധിക്കുന്നത് ഓരോ തരത്തിലുള്ള ഇന്ദ്രീയത്തിന്റെ കഴിവിനാലാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ മനുഷ്യന്റെ ശരീരത്തിലുള്ള ഇന്ദ്രീയത്തിന്റെ സഹായത്തോടെയാണ് ഇത് സാധിക്കുന്നത്.

English summary
We have all learnt in school and also by curiously poking a finger into a candle, about the five primary senses in the human body - that of touch, taste, sight, smell and sound. Now toss all that out of the window because there are more than five human senses.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X