കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുലര്‍ച്ച 3 മണി പിശാചിന്റെ സമയമോ? ഇതിനു പിന്നിലെ നിഗൂഢമായ കാരണം...

  • By Neethu
Google Oneindia Malayalam News

പുലര്‍ച്ച മൂന്നു മണിയ്ക്ക് നിങ്ങള്‍ ഞെട്ടി ഉണരാറുണ്ടോ? സാധാരണഗതിയില്‍ നിന്നും വ്യത്യസ്തമായ പരിഭ്രമം അനുഭവപ്പെടുകയോ ഭയം തോന്നുകയോ ചെയ്യാറുണ്ടോ? ഇരുള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ആരോ നിങ്ങള്‍ക്കരികില്‍ നില്‍ക്കുന്നു എന്ന് മനസ്സ് പറയാറുണ്ടോ?

ക്ലോക്കിലേക്ക് നോക്കുമ്പോള്‍ സമയം മൂന്ന് മണി. പരിഭ്രമത്തിന്റെയും ഭയത്തിന്റെയും അളവുകോല്‍ അതിര്‍വരമ്പ് മുറിച്ചുക്കൊണ്ട് ഉറക്കം നഷ്ടപ്പെടുത്തി. ഇതാണോ പിശാചിന്റെ സമയം? എന്ത്‌ക്കൊണ്ടാണ് പുലര്‍ച്ച മൂന്ന് മണി പിശാചിന്റെയും പ്രേതത്തിന്റെയും സമയമായി നമ്മള്‍ കണക്കാക്കുന്നത്? ഇതിനു പിന്നില്‍ കാലങ്ങളായി വിശ്വസിക്കുന്ന നിഗൂഢമായ ചില സത്യങ്ങളുണ്ട്.

കാരണമില്ലാത്ത ഭയം

കാരണമില്ലാത്ത ഭയം


രാവിലെ അഞ്ച് മണിയ്ക്ക് ഞെട്ടിയുണരുന്നതും മൂന്ന് മണിയ്ക്ക് ഞെട്ടിയുണരുന്നതും തമ്മില്‍ എന്താണ് വ്യത്യാസം? എന്തുക്കൊണ്ട് പുലര്‍ച്ച മൂന്ന് മണി മനസ്സില്‍ ഭയം ജനിപ്പിക്കുന്നു. ഉറങ്ങാന്‍ ശ്രമിച്ചിട്ടും ഉറക്കും ലഭിക്കാത്ത അവസ്ഥയിലേക്ക് നമ്മള്‍ എത്തുന്നു.

മരണത്തിന്റെ സമയം അഥവാ പിശാചിന്റെ സമയം

മരണത്തിന്റെ സമയം അഥവാ പിശാചിന്റെ സമയം


ചെറുപ്പം മുതല്‍ കേട്ടുവളര്‍ന്ന കഥകളില്‍ പുലര്‍ച്ച മൂന്ന് മണി മരണത്തിന്റെയും പിശാചിന്റെയും സമയമായി മനസ്സില്‍ കുറിച്ചിട്ടു കഴിഞ്ഞു.

 പിശാചിന് ശക്തിയുള്ള സമയം

പിശാചിന് ശക്തിയുള്ള സമയം


ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് യേശുക്രിസ്തുവിനെ കുരിശുമരണത്തിന് വിധേയനാക്കിയത്. ഇതിന് നേരെ വിപരീതമായ സമയമാണ് പുലര്‍ച്ച മൂന്ന് മണി. അതിനാല്‍ ദൈവത്തിന്റെ അസാനിധ്യത്തില്‍ പിശാചിന് ശക്തി വര്‍ധിക്കും എന്നാണ് പറയുന്നത്. ദുഷ്ട പ്രവൃത്തികള്‍ ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സമയമാണെന്നും പറയുന്നു.

ശാസ്ത്രീയമായ അടിത്തറ

ശാസ്ത്രീയമായ അടിത്തറ

ഇത്തരം വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ ഇല്ലെന്നു വേണം പറയാന്‍. പുലര്‍ച്ച സമയത്ത് ശരീരം ഏറ്റവും കൂടുതല്‍ റിലാക്‌സ് ആയി കിടക്കുന്ന സമയമാണ്. ഹൃദയമിടിപ്പും ശരീരത്തിന്റെ പള്‍സും സാധാരണ അവസ്ഥയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. അതിനാലാണ് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ ശരീരത്തിനും മനസ്സിനും അസ്വസ്ഥത തോന്നുന്നത്.
വിശ്വാസികള്‍ പറയുന്നത്

വിശ്വാസികള്‍ പറയുന്നത്

ഒരുക്കൂട്ടര്‍ പിശാചിന്റെ സമയമാണെന്ന് പറയുമ്പോള്‍ മറ്റുചില വിശ്വാസികള്‍ക്ക് ഇത് പ്രാര്‍ത്ഥനയുടെ സമയമാണ്. പ്രാര്‍ത്ഥനയ്ക്ക് ഏറ്റവും അനുയോജ്യമായ സമയവും ശരീരത്തിന് ഉണര്‍വ് നല്‍കുന്ന സമയവുമാണ് പുലര്‍ച്ച മൂന്ന് മണി

English summary
It is said that the devil is the strongest at the time leading to demonic activities during that time. It has something to do with Jesus’ crucification as well. Jesus Christ’s crucification was carried out at 3pm which is called the ‘godly hour’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X