കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സറാഹ ആപ്പിനെയും ട്രോളിക്കൊന്നു!! മണവാളന്റെ അച്ഛനെയും കണ്ടുപിടിച്ചു!! ചിരിപ്പൂരം!!

  • By നിള
Google Oneindia Malayalam News

സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ് സറാഹ ആപ്പ്. കാര്യം സദുദ്ദേശ്യപരമായിട്ടാണ് ആപ്പ് കണ്ടുപിടിച്ചതെങ്കിലും പലര്‍ക്കും ഇത് തലവേദയായിരിക്കുകയാണ്. സന്ദേശം അയക്കുന്നത് ആരാണെന്ന് മനസ്സിലാകില്ല എന്നതു തന്നെയാണ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ പേടി കൂടാതെ ഉടമസ്ഥനെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് സറാഹ സൗദി സ്വദേശി അലാബ്ദിന്‍ തൗഫീഖ് സറാഹ ആപ്പ് വികസിപ്പിച്ചത്.

എന്നാല്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആരെയും മടികൂടാതെ അറിയിക്കാനുള്ള വേദിയായി സറാഹ മാറി. പ്രണയാഭ്യര്‍ത്ഥനകളായും ഭീഷണികളായും ഉപദേശങ്ങളായും എതിര്‍പ്പുകളായും ഇന്‍ബോക്‌സ് നിറയുമ്പോള്‍ അജ്ഞാത സന്ദേശം അയക്കുന്നത് ആരാണെന്നോര്‍ത്ത് സറാഹ ഉപയോഗിക്കുന്നവര്‍ തലപുകയാണ്. ട്രോളര്‍മാരും സറാഹയെ വെറുതേ വിടുന്നില്ല. ചിരിപ്പൂരം ഉണര്‍ത്തുന്ന ട്രോളുകള്‍ കാണാം..

പുരുഷുവേട്ടന് യുദ്ധമില്ലേ..?

പുരുഷുവേട്ടന് യുദ്ധമില്ലേ..?

കേവലമൊരു കൗതുകത്തിനു വേണ്ടിയും സറാഹ ഉപയോഗിക്കുന്നവരുണ്ട്. അത്തരക്കാര്‍ക്ക് ആപ്പ് ഒരു വിനോദോപാധി മാത്രമാണ്. പുരുഷുവേട്ടന് ഇപ്പോള്‍ യുദ്ധമില്ലേ എന്ന ചോദ്യം ഇത്തരക്കാരെ ഉദ്ദേശിച്ചാണ്. സന്ദേശം അയക്കുന്നവര്‍ക്ക് സറാഹയില്‍ തന്നെ മറുപടി നല്‍കാന്‍ കഴിയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാം. പലരും സോഷ്യല്‍ മീഡിയ തന്നെയാണ് മറുപടി പറയാന്‍ ഉപയോഗിക്കുന്നത്.

ഏയ്...അങ്ങനെയൊരു ആപ്പ് ഒന്നുമില്ല...

ഏയ്...അങ്ങനെയൊരു ആപ്പ് ഒന്നുമില്ല...

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് ചിത്രത്തില്‍ ചിരിയുണര്‍ത്തിയ കണ്ണടയും ട്രോളര്‍മാര്‍ ആയുധമാക്കി. സറാഹയില്‍ സന്ദേശമയക്കുന്നവരെ കണ്ടെത്താനാകും എന്ന അവകാശവാദവുമായി ചില ആപ്പുകള്‍ രംഗത്തു വന്നിരുന്നു. ഏയ് അങ്ങനെയൊരു ആപ്പ് ഉണ്ടാകാനേ സാധ്യതയില്ലെന്നാണ് സറാഹയില്‍ ചങ്ക് ബ്രോയ്ക്ക് തെറി എഴുതി അയച്ച ചങ്ക് പറയുന്നത്.

മണവാളന്റെ അച്ഛന്‍

മണവാളന്റെ അച്ഛന്‍

സാറാമ്മയെ ട്രോളാന്‍ ട്രോളര്‍മാര്‍ ഉപയോഗിച്ച മറ്റൊരു കഥാപാത്രം പുലിവാല്‍ കല്യാണത്തിലെ മണവാളനാണ്. മോനേ, മണവാളാ. ഞാനാടാ, നിന്റെ അച്ഛനാടാ എന്ന് ട്രോള്‍.

സമ്മര്‍ ഇന്‍ ബദ്‌ലഹേമിലെ പൂച്ച

സമ്മര്‍ ഇന്‍ ബദ്‌ലഹേമിലെ പൂച്ച

സമ്മര്‍ ഇന്‍ ബദ്‌ലഹേമിലെ പൂച്ചയെ അയച്ചത് ആരാണ് എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സറാഹയില്‍ സന്ദേശമയക്കുന്ന അജ്ഞാതനെ ട്രോളാന്‍ ആ കഥാപാത്രത്തെയും കൂട്ടു പിടിച്ചിരിക്കുന്നു.

സറാഹാ

സറാഹാ

സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താതെ മറ്റുള്ളവര്‍ക്ക് സന്ദേശം അയക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്‍പന ചെയ്ത ആപ്ലിക്കേഷനാണ് സറാഹ. ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. നിങ്ങളുടെ പ്രൊഫൈല്‍ ആര്‍ക്കും സന്ദര്‍ശിക്കാം. എന്നാല്‍ സന്ദേശമയക്കുന്നത് ആരാണെന്നത് അജ്ഞാതമായിരിക്കും.

നേരിട്ടു മറുപടി നല്‍കാന്‍ കഴിയില്ല

നേരിട്ടു മറുപടി നല്‍കാന്‍ കഴിയില്ല

സറാഹയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കാന്‍ കഴിയില്ല. എങ്കിലും മെസേജ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാനും അവിടെ തന്നെ മറുപടി നല്‍കാനുമുള്ള സംവിധാനം ആപ്പിലുണ്ട്. ഉപയോക്താവിനെ ബ്ലോക്ക് ചെയ്യാനും ഫേവറൈറ്റ് ആയി മാര്‍ക്ക് ചെയ്യാനും ആപ്പില്‍ സൗകര്യമുണ്ട്.

English summary
Trolls on Sarahah App
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X