കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളിലെ ക്യാന്‍സറിന് മഞ്ഞള്‍ മരുന്ന്...?പഠനം..

മഞ്ഞളിലെ ബയോ ആക്ടീവ് പദാര്‍ത്ഥമാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍.

  • By Anoopa
Google Oneindia Malayalam News

കുട്ടികളിലെ ക്യാന്‍സര്‍ പ്രതിരോധിക്കാന്‍ മഞ്ഞള്‍ ഉത്തമമെന്ന് പഞനങ്ങള്‍. അമേരിക്കയിലെ നെമോര്‍സ് സെന്‍ട്രല്‍ ഹോസ്പിറ്റലിലെയും ഫ്‌ളോറിഡ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ ചേര്‍ന്നു നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മഞ്ഞളിലെ ബയോ ആക്ടീവ് പദാര്‍ത്ഥമാണ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍.

ന്യൂറോബ്ലാസ്‌റ്റോമ എന്ന ക്യാന്‍സറാണ് അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്നത്. ന്യൂറോബ്ലാസ്‌റ്റോമ ട്യൂമര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള ശേഷി മഞ്ഞളിലെ ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ക്കുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

coco-milk

ഉയര്‍ന്ന സ്റ്റേജിലുള്ള ന്യൂറോബ്ലാസ്‌റ്റോമക്ക് തെറാപ്പി ഫലപ്രദമല്ല. അതിജീവനം പലപ്പോഴും ബുദ്ധിമുട്ടാണ്. ന്യൂറോബ്ലാസ്‌റ്റോമ സെല്ലുകള്‍ ഉണ്ടാകുന്നത് തടയാന്‍ ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നും ഗവേഷകര്‍ പറയുന്നു.

English summary
Turmeric can be used to fight cancer in children,find US scientists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X