കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചിത്രമായ മുസ്ലീം ആചാരം; മലമുകളില്‍ അപരിചിതരുമായി ലൈംഗീക ബന്ധം, എല്ലാം സൗഭാഗ്യത്തിന്... വീഡിയോ

35 ദിവസം കൂടുമ്പോഴാണ് ഈ ആചാരം നടക്കുന്നത്. ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്.

  • By വേണിക അക്ഷയ്
Google Oneindia Malayalam News

ജക്കാര്‍ത്ത: പല തരത്തിലുള്ള ആചാരങ്ങള്‍ നിലവിലുണ്ട്. എല്ലാം സൗഭാഗ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ളതാണ്. എന്നാല്‍ സൗഭാഗ്യങ്ങള്‍ക്ക് വേണ്ടി ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന വിചിത്ര ആചാരമുണ്ട് ഇന്തോനേഷ്യയില്‍. കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും അതിശയം തോന്നുമെങ്കിലും വര്‍ഷങ്ങളായി നടക്കുന്ന ആചാരമാണിത്.

35 ദിവസം കൂടുമ്പോഴാണ് ഈ ആചാരം നടക്കുന്നത്. ഇന്തോനേഷ്യയിലെ ജാവയിലുള്ള ഗുനും കേമുക്കല്‍സ് എന്ന മലയിലാണ് വിചിത്രമായ ഈ ആചാരം നടക്കുന്നത്. പ്രായഭേദമന്യേ നിരവധി ആളുകളാണ് ഈ ആചാരത്തില്‍ പങ്കുചേരുന്നത്. ഈ ആചാരത്തിന് പിന്നില്‍ ചെറിയൊരു കഥയുമുണ്ട്.

 മലമുകളില്‍

മലമുകളില്‍

പതിനാറാം നൂറ്റാണ്ടില്‍ ഇന്തോനേഷ്യയിലെ യുവരാജാവായിരുന്ന പൊങ്കോരന്‍ സാമദ്രോ, റാണിയായരുന്ന ഓന്ദ്രോബുലാനുമായി ഒളിച്ചോടി ഈ മലമുകളില്‍ എത്തുകയായിരുന്നു.

 ഖബറടക്കി

ഖബറടക്കി

പിന്നീട് മലമുകളില്‍ യുവരാജാവും റാണിയും ലൈംഗീക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഇരുവരെയും സൈന്യെ കോലപ്പെടുത്തി. മലമുകളില്‍ തന്നെ ഇരുവരെയും ഖബറടക്കുകയും ചെയ്തു.

 അപരിചിതര്‍ മാത്രം

അപരിചിതര്‍ മാത്രം

പിന്നീട് കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവിടെ എത്തി പ്രാര്‍ത്ഥിക്കുന്നതും അപരിചിതര്‍ തമ്മില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതും ആചാരമായി മാറുകയായിരുന്നു. അതേസമയം, പരസ്പരം പരിചയമുള്ളവര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തിന് ഇവിടെ വിലക്കുണ്ട്.

കുളത്തില്‍ കുളിക്കണം

കുളത്തില്‍ കുളിക്കണം

മലകയറി എത്തുന്നവര്‍ ആദ്യം ഇവിടെയുള്ള ഒരു കുളത്തില്‍ കുളിക്കണമെന്നത് നിര്‍ബന്ധമാണ്. ഇതിനു ശേഷം ഇവിടെയുള്ള ഒരു ഖബറിടത്തില്‍ പൂക്കള്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. അതിനു ശേഷമേ ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാവൂ.

 പഴ വര്‍ഗങ്ങള്‍

പഴ വര്‍ഗങ്ങള്‍

കുത്തനെയുള്ള മലകയറി വേണം ഇവര്‍ക്ക് മുകളിലെത്താന്‍. ഇവിടെ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണം ലഭ്യമാണ്. ഇവര്‍ക്ക് വേണ്ടി വാടകമുറികളും സജ്ജമാണ്. വാടക മുറികളില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് കുന്നുകളും മരച്ചുവടുകളും ഉപയോഗിക്കാം.

 രാത്രിയില്‍ വെളിച്ചമില്ല

രാത്രിയില്‍ വെളിച്ചമില്ല

രാത്രിയില്‍ ഇവിടെ വൈദ്യുതിയുമുണ്ടാകില്ല. ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ തമ്മില്‍ പരസ്പരം പണമോ, സ്വര്‍ണ്ണമോ നല്‍കരുതെന്നും ഇവിടെ നിഷ്പക്ഷിക്കുന്നു.

 ആരും തെറ്റിക്കാറില്ല

ആരും തെറ്റിക്കാറില്ല

ഒരു വര്‍ഷം പത്ത് തവണയെങ്കിലും ഈ ആചാരം നടക്കും. അപരിചിതരുമായുള്ള ലൈംഗീക ബന്ധം തുടര്‍ച്ചയായി ഏഴ് തവണ നടത്തിയെങ്കില്‍ മാത്രമേ ഉദ്ദേശിച്ച കാര്യങ്ങള്‍ നടക്കുകയുള്ളൂ എന്നാണ് വിശ്വാസം. ഈ വിശ്വാസം ആരും തെറ്റിക്കാറില്ല.

സഹായികള്‍

പുരുഷന്മാരേയും സ്ത്രീകളേയും പരസ്പരം കണ്ടെത്താന്‍ സാധിക്കാത്തവരെ സഹായിക്കാന്‍ 'ചില സഹായികളും' ഇവിടെയുണ്ട്. ഇവര്‍ക്ക് പ്രത്യേകം ഫീസ് നല്‍കണം.

English summary
It’s one of the world’s most bizarre and best kept secrets of Indonesia.In the world’s largest Muslim majority country, thousands of Indonesian pilgrims travel to the Gunung Kemukus, otherwise known as ‘Sex Mountain’ in Central Java, to have sex with strangers as part of a religious ritual
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X