കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കിലും വാട്സ്ആപ്പിലും ആശംസകളുടെ പൂരം: ഫ്രണ്ട്ഷിപ്പ് ഡേയെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങള്‍

എല്ലാ ദിനങ്ങളേയും പോലെ ഫ്രണ്ട്ഷിപ്പ് ഡേയും വിപണി കയ്യടക്കിക്കഴിഞ്ഞതോടെ വിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ആഘോഷങ്ങള്‍ക്ക് നിറം പകരുന്നത്.

Google Oneindia Malayalam News

ആഗസ്റ്റ് മാസത്തിലെ ആദ്യ ഞായര്‍ സുഹൃത്തുക്കള്‍ക്കുള്ളതാണ് കാലത്തിനൊപ്പം മാറ്റത്തിലേയ്ക്ക് ചുവടുവെച്ചതോടെ ഫ്രണ്ട്ഷിപ്പ് ഡേയും അടിമുടി പുത്തനായിട്ടുണ്ട്. ആശംസാ കാര്‍ഡുകളില്‍ നിന്ന് ആശംസകള്‍ വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നുതുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്കും ഇന്‍സ്റ്റന്‍റ് ആപ്ലിക്കേഷനുകളിലേയും പൂര്‍ണ്ണമായി മാറുകയും ചെയ്തു. സൗഹൃദങ്ങളെ നെഞ്ചോട് ചേര്‍ത്തുവയ്ക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായുള്ളവര്‍ ഒത്തുചേര്‍ന്നും ഓര്‍മകള്‍ പങ്കുവെച്ചും ആഘോഷങ്ങളില്‍ പങ്കുചേരും. ഫ്രണ്ട്ഷിപ്പ് ആഘോഷിക്കാന്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ആവശ്യമില്ലെങ്കിലും എല്ലാ ദിനങ്ങളേയും പോലെ ഫ്രണ്ട്ഷിപ്പ് ഡേയും വിപണി കയ്യടക്കിക്കഴിഞ്ഞതോടെ വിപണിയിലെ ഏറ്റവും പുതിയ ട്രെന്‍ഡാണ് ആഘോഷങ്ങള്‍ക്ക് നിറം പകരുന്നത്.

ഓര്‍മവെച്ച നാള്‍ മുതല്‍ കൈചേര്‍ത്തുപിടിച്ച് കൂടെ നിന്നവരാണ് വര്‍ഷങ്ങള്‍ പിന്നിട്ടാലും ഓര്‍മകളില്‍ സുഹൃത്തുക്കളുടെ സിംഹാസനങ്ങളില്‍ എപ്പോഴും ഇടംപിടിക്കുക. ചിരിപ്പിച്ചും, നോവിച്ചും അതിലേറെ കലഹിച്ചും ഓര്‍മകളുടെ ഗ്രാഫില്‍ അടയാളപ്പെടുത്തിയവരെ ലോകത്തിന്‍റെ ലോകത്തിന്‍റെ ഏത് കോണിലായാലും ഓര്‍ക്കുന്ന ദിനങ്ങളില്‍ ഒന്നുമാത്രമായിരിക്കും സ്മാര്‍ട്ട് ഫോണ്‍ കയ്യടക്കിക്കഴിഞ്ഞ പുതുതലമുറയുടെ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍.

ചരിത്രത്തിലും കാര്യമുണ്ട്

ചരിത്രത്തിലും കാര്യമുണ്ട്

ഹാള്‍മാര്‍ക്ക് കാര്‍ഡിലെ ജോയ്സ് ഹോളാണ് ഫ്രണ്ട്ഷിപ്പ് 1930ല്‍ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പരാഗ്വേ ഉള്‍പ്പെടെയുള്ള സൗത്ത് അമേരിക്കന്‍ രാജ്യങ്ങളും ആഗസ്തിലെ ആദ്യത്തെ ഞായറാഴ്ചയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. 2011 ഏപ്രില്‍ 27 ന് ജൂണ്‍ 30ന് ഫ്രണ്ട്ഷിപ്പ് ഡേയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. 1935ല്‍ അമേരിക്കയിലെ കോണ്‍ഗ്രസ് എല്ലാവര്‍ഷവും ആഗസ്തിലെ ആദ്യത്തെ ഞായറാഴ്ച ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പ്രഖ്യാപനം പുറത്തിറക്കുന്നത്.

ഐക്യരാഷ്ട്ര സഭയും സൗഹൃദത്തിനൊപ്പം

ഐക്യരാഷ്ട്ര സഭയും സൗഹൃദത്തിനൊപ്പം

1997ല്‍ കോഫി അന്നന്‍ ഐക്യരാഷ്ട്ര സഭയുടെ തലവനായിരിക്കെയാണ് പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രം 'വിന്നീ ദ പൂ' വിനെ ഫ്രണ്ട്ഷിപ്പ് ദിനത്തിന്‍റെ ബ്രാന്‍ഡ‍് അംബാസഡാഫറായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍ക്കുള്ള തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഇന്ത്യയുള്‍പ്പെടെ പല ലോക രാജ്യങ്ങളു​ ആഗസ്ത് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച തന്നെ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്.

 തിയ്യതിയ്ക്ക് പിന്നിലും ചില കാര്യങ്ങള്‍

തിയ്യതിയ്ക്ക് പിന്നിലും ചില കാര്യങ്ങള്‍

ലോകത്ത് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത് പല ദിനങ്ങളിലായാണ് എന്നതാണ് ഇത് സംബന്ധിച്ച് രസകരമായ ഒരു കാര്യം. 1958ല്‍ വേള്‍ഡ് ഫ്രണ്ട്ഷിപ്പ് ക്രൂസേഡാണ് ജൂലൈ 30ന് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. പിന്നീട് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങള്‍ക്കുള്ള തിയ്യതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തുടര്‍ന്നാണ് ഇന്ത്യയുള്‍പ്പെടെ പല ലോക രാജ്യങ്ങളു​ ആഗസ്ത് മാസത്തിലെ ആദ്യത്തെ ഞായറാഴ്ച തന്നെ ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്. ഒബെര്‍ലിന്‍, ഒഹിയോ തുടങ്ങിയ രാജ്യങ്ങള്‍ ഏപ്രില്‍ എട്ടിനാണ് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍ എങ്ങനെ

ആഘോഷങ്ങള്‍ എങ്ങനെ

ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ്, സൗത്ത് അമേരിക്കന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങള്‍ ഗിഫ്റ്റുകളും ഫ്രണ്ട്ഷിപ്പ് ബാന്‍ഡുകളും കൈമാറുന്നതാണ് ആഘോഷങ്ങളുടെ പ്രത്യേകത. ഫ്രണ്ട്ഷിപ്പ് കാര്‍ഡ്, പൂക്കളും പരസ്പരം കൈമാറിയും ലോകത്ത് ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷിക്കുന്നത്.

ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

കാലം മാറിയതിനൊപ്പം ഫ്രണ്ട്ഷിപ്പ് ഡേ ആഘോഷങ്ങളും അടിമുടി മാറി. കാര്‍ഡുകള്‍ക്ക് പകരം ആശംസകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേയ്ക്കും ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പുകളിലേയ്ക്കും മാറിക്കഴിഞ്ഞു. മെസേജുകളില്‍ വീഡിയോയും ജി​ഫ് ഫയലുകളുമാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.

English summary
Every year, there are days that celebrate our mothers, fathers, siblings, children, grandparents and lovers. So isn’t it only fair that there is one dedicated to the love and bond we share with our friends — who are nothing less than a family to us
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X