കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറുന്ന മലയാളിയുടെ ഒാണക്കാഴ്ചകളിലുമുണ്ട് ചില മാറ്റങ്ങള്‍, ഒാണത്തെ വരവേല്‍ക്കാം

ഇന്ന് ഏതൊരു ദിവസവും ഓണത്തിന് സമാനമാക്കാന്‍ മലയാളി ശീലിച്ച് കഴിഞ്ഞു.

  • By Nihara
Google Oneindia Malayalam News

ആഘോഷവും ആര്‍പ്പുവിളികളുമായി മറ്റൊരു പൊന്നോണം കൂടി പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ ദേശീയോത്സവമായി കൊണ്ടാടുന്ന ഓണത്തിന് പിന്നിലുള്ള ഐതിഹ്യങ്ങളെക്കുറിച്ച് നമുക്കൊന്ന് പരിശോധിക്കാം. ഓണം ആഘോഷിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചാല്‍ പല തരത്തിലുള്ള ഉത്തരങ്ങളുണ്ടാകും. ഭഗവാന്റെ അവതാരമായ വാമനമൂര്‍ത്തിയുടെ അവതാര സുദിനവുമായി ബന്ധപ്പെട്ടാണെന്നാണ് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മാവേലിയുടെ വരവ് പ്രമാണിച്ചാണെന്ന് മറുപക്ഷം. വാദപ്രതിവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.

എറണാകുളത്തെ തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഓണാഘോഷം ആരംഭിച്ചതെന്നാണ് പുരാണങ്ങളില്‍ പറയുന്നത്. വാമനമൂര്‍ത്തി സങ്കല്പത്തിലുള്ള മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ബലിയുടെ കോപം ശമിപ്പിക്കാന്‍ അവതരിച്ചതാണ് വാമനന്‍. തന്റെ അഹന്ത വെടിഞ്ഞ് ബലി വാമനന് മുന്നില്‍ ശിരസ്സ് നമിച്ചപ്പോഴാണ് മഹാബലിയായി മാറിയത്.

Onam

മലയാളികള്‍ക്ക് ഗൃഹാതുരത്വ സ്മരണകളുണര്‍ത്തുന്ന ഓര്‍മ്മ കൂടിയാണ് ഓണം സമ്മാനിക്കുന്നത്. ഭൂതകാലത്തിലേക്കുള്ള ഒരു തിരിച്ചു പോക്ക്. ദൂരദേശങ്ങളില്‍ നിന്നുള്ളവര്‍ ആഘോഷത്തിനായി തറവാടുകളിലേക്ക് തിരിച്ചെത്തിയിരുന്ന സമയം. സ്വന്തം പ്രജകളെ കാണാനായി നാട്ടിലെത്തുന്ന മഹാബലി ചക്രവര്‍ത്തിക്കുള്ള ഊഷ്മളമായ വരവേല്‍പ്പ്. പൂക്കളമിട്ടും ഊഞ്ഞാല് കെട്ടിയും സദ്യയൊരുക്കിയും കുടുംബാംഗങ്ങള്‍ ഒത്തുകൂടുന്ന സുദിനം. പഞ്ഞക്കര്‍ക്കിടകവും കഴിഞ്ഞ് ചിങ്ങമാസപ്പുലരിയെത്തുമ്പോള്‍ മുതല്‍ ഓണത്തിലേക്കുള്ള കാത്തിരിപ്പായി. കാര്‍ഷിക സമൃദ്ധിയുടെ കൂടി കാലമാണ് ഓണം.

കാണം വിറ്റും ഓണം ഉണ്ടിരുന്നൊരു കാലമുണ്ടായിരുന്നു മുന്‍പ്. ഇന്ന് സ്ഥിതിയാകെ മാറി. അതില്‍ നിന്നും മലയാളി ഒരുപാട് മുന്നേറി. പഴവും പപ്പടവും കൂട്ടിയുണ്ണാനും പുത്തന്‍ കോടിയുടുക്കാന്‍ ഓണത്തെ കാത്തിരുന്നൊരു താലമുറ. ഇന്ന് ഏതൊരു ദിവസവും ഓണത്തിന് സമാനമാക്കാന്‍ മലയാളി ശീലിച്ച് കഴിഞ്ഞു. എത്രയേറെ മാറിക്കഴിഞ്ഞാലും ഓണം ആഘോഷിക്കാതെയിരിക്കാന്‍ മലയാളിക്ക് കഴിയില്ല. ഇത്തവണയും എല്ലാവര്‍ക്കും നല്ല രീതിയില്‍ ഒത്തൊരുമയോടെ ഒരുമിച്ച് ആഘോഷിക്കാം ആ നല്ല ദിനം.

English summary
Onam celebrations of malayali people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X