കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊന്നോണം പെണ്ണോണം തന്നെ എന്നും !!

  • By Pratheeksha
Google Oneindia Malayalam News

വീണ്ടു ഒരോണക്കാലം കൂടി ഇതാ പടിവാതില്‍ക്കല്‍ എത്തിക്കഴിഞ്ഞു. പൊന്നോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ലോകമെമ്പാടുമുളള മലയാളികള്‍. എന്നാല്‍ പൊന്നോണം മാത്രമല്ല എല്ലാ ആഘോഷങ്ങളും ഒരു ആഘോഷമാക്കുന്നത് സ്ത്രീകളാണ്. ഫെമിനിസത്തിന്റെ ഭാഷയെന്നു തോന്നുമെങ്കിലും ഓരോ വീടും ശ്രദ്ധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

ഓണക്കാലത്ത് സ്ത്രീകളാണ് എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത്. ഓണത്തിന് വീടിന്റെ സിസ്റ്റം എങ്ങിനെയാവണം എന്നവര്‍ ആദ്യമേ പദ്ധതിയിടും. പിന്നീട് എന്തൊക്കെ വിഭവങ്ങള്‍ വേണം. ആരെയൊക്കെ ക്ഷണിക്കണം എന്നു തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടാവും. ഓണമെത്തിയാലോ.. പുലര്‍ച്ചെയുണരണം വീടും പരിസരവും വൃത്തിയാക്കണം. പൂക്കളം തീര്‍ക്കേണ്ട ചുമതലയും ചിലര്‍ക്കുണ്ടാവും.

u-25-1472134580.jp

പിന്നീട് സദ്യയൊരുക്കലിന്റെ തിരക്കായി. നൂറുകൂട്ടമൊന്നുമില്ലെങ്കിലും ഒരു പതിനഞ്ച് കൂട്ടമെങ്കിലും ഓരോ വീട്ടിലും ഉണ്ടാക്കിയിരിക്കും. കുറഞ്ഞത് രണ്ടു തരം പായസമെങ്കിലും നിര്‍ബന്ധം. ഇടയ്ക്ക് ടിവി ചാനലുകളില്‍ കാണിക്കുന്ന ഓണപ്പരിപാടികളിലേയ്ക്ക് എത്തിനോക്കും .പിന്നീട് ഓണസദ്യവിളമ്പല്‍. ഇങ്ങനെപോകും ഓണദിവസം.

തന്റെ കുടുംബത്തിന് ഒരു കുറവും വരുത്താതെ ഓണം ആഘോഷിക്കാന്‍ ഓരോ സ്ത്രീയും ശ്രമിക്കുകയാണ്. കാര്‍ഷിക സംസ്ക്കാരം ഗൃഹാതുരത എന്നൊക്കെ ഒാണത്തെ ബന്ധപ്പെടുത്തിയാലും ഒരു ശരാശരി മലയാളി വീട്ടിലെ ഓണാഘോഷം ഇങ്ങനെയൊക്കെതന്നെ..

English summary
ponnonam always called pennonam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X