കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധവയായ യുവതിയെ അര്‍ദ്ധനഗ്നയായി നടത്തിച്ചു;ഇന്ത്യ വീണ്ടും നാണിച്ചു തലതാഴ്ത്തി

Google Oneindia Malayalam News

നാസിക്: ബെംഗളൂരുവില്‍ ജനക്കൂട്ടം ടാന്‍സാനിയന്‍ യുവതിയെ വിവസ്ത്രയാക്കി മര്‍ദ്ദിച്ചതിന്റെ നാണക്കേടില്‍ നിന്ന് ഇന്ത്യ ഇപ്പോഴും മോചിയ്ക്കപ്പെട്ടിട്ടില്ല. അതിനിടയിലാണ് നാസിക്കില്‍ നിന്ന് ഇങ്ങനെ ഒരു വാര്‍ത്ത വരുന്നത്.

വിധവയായ യുവതിയെ അര്‍ദ്ധ നഗ്നയായി നടത്തിച്ചു. എന്നാല്‍ ഇത് ചെയ്തത് ഒരു ജനക്കൂട്ടം ആയിരുന്നില്ല. ജാട്ട് പഞ്ചായത്തിലെ ആറ് അംഗങ്ങളടക്കും യുവതിയുടെ ഭര്‍തൃവീട്ടുകാരും അടക്കം പതിനൊന്ന് പേര്‍ ചേര്‍ന്നായിരുന്നു ഇത് ചെയ്തത്.

പതിനൊന്ന് പേരേയും പോലീസ് അറസ്റ്റ് ചെയ്തു. ഈ യുവതിയുടെ കദനകഥ ആരേയും കണ്ണീരണിയിയ്ക്കുന്നതാണ്.

ഭര്‍ത്താവ് മരിച്ചു

ഭര്‍ത്താവ് മരിച്ചു

29 കാരിയായ യുവതിയുടെ ഭര്‍ത്താവ് ഒരു വര്‍ഷം മുമ്പാണ് വരിച്ചത്. ഇവര്‍ക്ക് 12 വയസ്സുള്ള ഒരു മകനുണ്ട്.

ഭര്‍തൃ സഹോദരന്‍

ഭര്‍തൃ സഹോദരന്‍

ഭര്‍ത്താവ് മരിച്ചതോടെ യുവതിയെ വിവാഹം കഴിയ്ക്കണം എന്ന ആവശ്യവുമായി ഭര്‍തൃസഹോദരന്‍ എത്തി. എന്നാല്‍ യുവതി ഇതിന് തയ്യാറായിരുന്നില്ല.

കൊടിയ പീഡനം

കൊടിയ പീഡനം

ഇതേ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ ശാരീരികമായും മാനിസകമായും പീഡിപ്പിയ്ക്കാന്‍ തുടങ്ങി. നിവൃത്തിയില്ലാതെ വന്നപ്പോള്‍ പോലീസിനെ സമീപിച്ചു.

ജാട്ട് പഞ്ചായത്തിലേയ്ക്ക്

ജാട്ട് പഞ്ചായത്തിലേയ്ക്ക്

പ്രശ്‌നം പറഞ്ഞുതീര്‍ക്കാന്‍ ആവശ്യപ്പെട്ട് പോലീസ് യുവതിയെ അയച്ചത് ജാട്ട് പഞ്ചായത്തിലേയ്ക്കായിരുന്നു. അവിടെ നിന്നാണ് യുവതിയായ വിധവയ്ക്ക് കൂടുതല്‍ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നത്.

നഗ്നയാക്കി

നഗ്നയാക്കി

തന്നെ അര്‍ദ്ധ നഗ്നയാക്കി നടത്തിച്ചു എന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതി. കൂടാതെ വടികൊണ്ട് ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തു

മകനേയും വിട്ടില്ല

മകനേയും വിട്ടില്ല

12 വയസ്സുകാരനായ തന്റെ മകനേയും ജാട്ട് പഞ്ചായത്ത് വെറുതേ വിട്ടില്ലെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തന്റെ പാതിവ്രത്യം തെളിയിക്കാന്‍ മകനെക്കൊണ്ട് ചുട്ടുപഴപ്പിച്ച ഇരുമ്പ കമ്പി പിടിപ്പിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പണവും ചോദിച്ചു

പണവും ചോദിച്ചു

നഗ്നയാക്കിയതും മര്‍ദ്ദിച്ചതും കൂടാതെ ജാട്ട് പഞ്ചായത്ത് യുവതിയോട് അമ്പതിനായിരം രൂപ ചോദിച്ചതായും പരാതിയില്‍ പറയുന്നു.

English summary
Eleven persons, including six members of Kanjarbhat community's jat panchayat (community court) were booked on Friday by the District Rural Police ,after a widow accused the panchayat members of parading her in semi-naked condition.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X