കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് വീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു

  • By Siniya
Google Oneindia Malayalam News

മുംബൈ; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് സഹപാഠികള്‍ വീഡിയോ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇവരെ പോലിസ് അറസ്റ്റ് ചെയ്തു. വീഡിയോ പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയുടെ ഫോണിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നവംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സംഭവം പുറത്തു പറയാതിരിക്കാന്‍ വീഡിയോ കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലിസ് പറയുന്നതിങ്ങനെ:പഠന സംശയളുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ സഹപാഠിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ തന്നെ ഫോണിലേക്ക് പകര്‍ത്തുകയും ചെയ്തു. പിന്നിട് വാട്‌സ് വഴി പ്രചരിപ്പിക്കുകയായിരുന്നു.

whatsapp

വീഡിയോ വൈറലായതോടെ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ ഫോണിലേക്കും വാട്‌സ് വഴി വീഡിയോ എത്തി. തുടര്‍ന്ന് ബന്ധു പെണ്‍കുട്ടിയോട് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഉടന്‍ തന്നെ ബന്ധു പോലിസില്‍ പരാതി നല്‍കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചു. മാതാവ് വിദേശത്താണ്. പെണ്ർകുട്ടി ബന്ധുവിന്റെ കൂടെയാണ് താമസം. പിടിയിലായ ആണ്‍കുട്ടികളെല്ലാവരും 18 വയസ്സില്‍ താഴെയുള്ളവരാണ്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

fetch_include_file_oneindia file="/common/taboola-widget.html"}
English summary
15-year-old girl molest by friend, shared video clip
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X