കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16കാരിയെ ചേച്ചിയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സഹോദരിയുടെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തതായി പരാതി. തലസ്ഥാന നഗരമായ ദില്ലിയിലാണ് സംഭവം. വടക്കന്‍ ദില്ലിയിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ ശനിയാഴ്ചയാണ് ചേച്ചിയുടെ ഭര്‍ത്താവ് 16 കാരിയെ പീഡിപ്പിച്ചത്. സഹോദരിയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് ഓടിവന്ന പെണ്‍കുട്ടി മജ്‌നു കാ ടില്ലയില്‍ കരഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തായത്.

പെണ്‍കുട്ടി സഹോദരിയോട് നേരത്തെ തന്നെ സംഭവം പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായില്ലത്രെ. ഭര്‍ത്താവിനെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു ചേച്ചി എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സഹോദരീ ഭര്‍ത്താവായ രാജയ്‌ക്കെതിരെ സിവില്‍ ലൈന്‍ പോലീസ് പോസ്‌കോ നിയമപ്രകാരം കേസെടുത്തു. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

rape-women

ദില്ലി പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി ജീവിക്കാന്‍ പറ്റിയ സ്ഥലമല്ല എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പെരുകുകയാണ്. മറ്റൊരു സംഭവത്തില്‍, കൂട്ടുകാരന്‍ ബലാത്സംഗം ചെയ്തു എന്ന പരാതിയുമായി ഡാര്‍ജിലിംഗ് സ്വദേശിയായ പെണ്‍കുട്ടി പോലീസില്‍ പരാതിയുമായി എത്തി. ബി പി ഒ ജീവനക്കാരിയാണ് പെണ്‍കുട്ടി.

തെക്കന്‍ ദില്ലിയിലെ മുനിര്‍കയില്‍ ലിവ് ഇന്‍ റിലഷനില്‍ കഴിയുകയായിരുന്നത്രെ ഇരുവരും. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. കഴിഞ്ഞ മൂന്ന് വര്‍ഷമായി സുഹൃത്ത് ഷഹ്വാന്‍ തനിക്കൊപ്പം താമസിക്കുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. ഷഹ്വാന്‍ ഒളിവിലാണ് എന്നും പോലീസ് ഇയാള്‍ക്ക് വേണ്ടി അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

English summary
A 16-year-old West Bengal girl was allegedly raped by her brother-in-law in Civil Lines area in North Delhi, police said on Saturday. The incident came to light last evening when the girl, who managed to flee from her sister's home, was found crying in Majnu ka Tilla area, and was later brought to Civil Lines police station, an official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X