കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പരസ്യമായി അധ്യാപികയുടെ തുണിയുരിഞ്ഞു, ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

കെയ്‌റോ:കോപ്പിയടി തടഞ്ഞ അധ്യാപികയെ 20 വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു . ഈജിപ്തിലെ കെയ്‌റോയിലുള്ള ഒരു സ്‌കൂളിലാണ് സംഭവം. വാര്‍ഷിക പരീക്ഷയെഴുതിയ ആണ്‍കുട്ടികളാണ് അധ്യാപികയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചത് . ഇവര്‍ പരീക്ഷയ്ക്ക് കോപ്പിയടിയ്ക്കുന്നതിനെ അധ്യാപിക തടഞ്ഞതാണ് പ്രകോപനത്തിന് കാരണം .

അധ്യാപിക കോപ്പിയടി തടയുക മാത്രമല്ല വിദ്യാര്‍ഥികളെ പരീക്ഷഹാളില്‍ നിന്ന് പുറത്താക്കാനും തീരുമാനിച്ചു . പരീക്ഷ കഴിഞ്ഞ് അധ്യാപിക സ്‌കൂളിന് പുറത്തേയ്ക്ക് വരുന്നതും കാത്ത് ഇരുപതംഗ വിദ്യാര്‍ഥി സംഘം സ്‌കൂളിന് പുറത്ത് കാത്ത് നിന്നു .

Rape

പുറത്തേയ്ക്കിറങ്ങിയ അധ്യാപികയെ വിദ്യാര്‍ഥികള്‍ കടന്ന് പിടിയ്ക്കുകയും വസ്ത്രങ്ങള്‍ വലിച്ച് കീറി നഗ്നയാക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു . ബലാത്സംഗ ശ്രമത്തിനിടെ അധ്യാപിക ഉച്ചത്തില്‍ ബഹളം വച്ചതോടെ സ്‌കൂളിലെ മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും സംഭവസ്ഥലത്തെത്തി .

അധ്യാപകരും മറ്റ് വിദ്യാര്‍ഥികളും ചേര്‍ന്ന് അധ്യാപികയെ രക്ഷപ്പെടുത്തി . സംഭവം യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതിന് സ്‌കൂള്‍ മാനേജരെ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി . വിദ്യാര്‍ഥികള്‍ക്കെതിരേയും നടപടിയുണ്ടാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

English summary
20 teen school boys try to rape teacher.She prevented them from cheating in exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X