കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികന്‍റെ ഭാര്യയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു, യുവഡോക്ടര്‍ അറസ്റ്റില്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി: സൈനികന്റെ ഭാര്യയെ കടത്തികൊണ്ട് പോയി പെണ്‍വാണിഭത്തിന് ഉപയോഗിച്ചു. സിക്കിമില്‍ നിന്നുമാണ് 25കാരിയായ യുവതിയെ രണ്ടംഗം സംഘം ദില്ലിയിലേക്ക് കടത്തി കൊണ്ട് വന്നത്. എയിംസിലെ ന്യൂറോ സര്‍ജ്ജന്‍ ഉള്‍പ്പടെയുള്ളവരാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

രാജസ്ഥാനില്‍ സൈനികനാണ് യുവതിയുടെ ഭര്‍ത്താവ്. ഷോപ്പിംഗ് സെന്ററില്‍ വച്ച് പരിചയെപ്പെട്ട സിക്കിം സ്വദേശിയായ സുമന്‍ എന്ന യുവതിയാണ് സൈനികന്റെ ഭാര്യയെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചത്. ദില്ലിയില്‍ ബ്യൂട്ടീഷനായി ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് യുവതിയെ സുമന്‍ ദില്ലിയിലേക്ക് കൊണ്ടുപോയത്.

Rape

ഇവര്‍ക്കൊപ്പം സന്ദീപ് എന്നൊരാളും ഉണ്ടായിരുന്നു. ഫെബ്രുവരി 20നാണ് സംഘം ദില്ലിയില്‍ എത്തുന്നത്. ബ്യൂട്ടീഷനെ പരിചയെപ്പെടുത്താന്‍ എന്ന വ്യാജേന യുവതിയെ ഒരു വീട്ടിലെത്തിച്ചത്. തുടര്‍ന്ന് അവിടെ പൂട്ടിയിടുകയായിരുന്നു.അന്ന് രാത്രി ധര്‍മ്മവീര്‍, കമാല്‍ എന്നീ രണ്ട് യുവാക്കള്‍ യുവതിയെ മര്‍ദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു.

വ്യാഴാഴ്ച യുവതിയെ മറ്റൊരു ഫഌറ്റിലെത്തിയ്ക്കുകയും അവിടെ വച്ച് എയിംസിലെ ഡോക്ടറായ മെഹര്‍ താജ് (27) പീഡിപ്പിക്കുകയും ചെയ്തു. സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട യുവതി വെള്ളിയാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കുന്നത്. സംഭവത്തില്‍ എയിംസ് ഡോക്ടര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റിലായി.

English summary
A neurosurgeon from AIIMS and two others were arrested on Friday for allegedly raping a 25-year-old woman, who had been trafficked from Sikkim.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X