കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടുന്ന കാറില്‍ 40 കാരിയെ കൂട്ടബലാത്സംഗം ചെയ്തു

  • By Mithra Nair
Google Oneindia Malayalam News

മീററ്റ് : യുപിയില്‍ പീഡനങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. യുപിയില്‍ നിന്ന് പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ഒരു ദിവസം പോലുമില്ല. പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ പീഡിപ്പിക്കപ്പെടുകയാണ്. ഏറ്റവുമൊടുവില്‍ വന്ന വാര്‍ത്ത ഓടുന്ന കാറില്‍ 40 കാരിയെ കൂട്ടബലാത്സംഗം ചെയ്തു എന്നതാണ്.

40 വയസ്സുകാരിയെ ഓടുന്ന കാറില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം.നാല് മക്കളുടെ അമ്മയായ യുവതി ശനിയാഴ്ച ഉച്ച കഴിഞ്ഞ് മരുന്ന് വാങ്ങാന്‍ സിറ്റിയിലേക്ക് പോയതായിരുന്നു.

-minor-rape.jpg -Properties

വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് യുവാക്കള്‍ യുവതിയെ നിര്‍ബന്ധിച്ച് കാറില്‍ കയറ്റി. തുടര്‍ന്ന് ഉറക്ക് ഗുളികലര്‍ത്തിയ പാനീയം കുടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷം ഇവര്‍ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.

രാത്രിയില്‍ പട്രോളിംഗിനിടെ പോലീസാണ് യുവതിയെ മീററ്റിലെ ജാനി കനാലിന് അരികെ ബോധരഹിതയായി കണ്ടത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്ടര്‍ ചെയ്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.മനോജ്, സജ്ജീവ് എന്നിവരാണ് പ്രതികള്‍.

English summary
A 40-year-old woman was allegedly gang raped by two youth in a moving car in Meerut on Friday, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X