കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ സെക്‌സ്.. ഓടി രക്ഷപ്പെടാന്‍ ശ്രമം, പിടിയിലായത് 42കാരിയും കൂട്ടുകാരനും!

  • By ശ്വേത കിഷോർ
Google Oneindia Malayalam News

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 42കാരിയെ പോലീസ് പിടികൂടി. ഇവര്‍ വിവാഹിതയും അമ്മയുമാണ്. ഇംഗ്ലണ്ടിലെ വൈറ്റ്‌ലി ബേയിലെ സെന്റ് മേരീസ് ലൈറ്റ്ഹൗസിന് സമീപത്ത് വെച്ചായിരുന്നു ഇവരുടെ പരസ്യമായ ലൈംഗിക കേളികള്‍.

Read Also: പൊതുസ്ഥലത്ത് ദമ്പതികളുടെ സെക്‌സ്... 'രസം' കളഞ്ഞ പോലീസിന് യുവതിയുടെ പച്ചത്തെറി, എട്ടിൻറെ പണി കിട്ടി!

ശബ്ദം കേട്ട് പോലീസ് എത്തിയെങ്കിലും ഇവര്‍ രണ്ടുപേരും എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. താന്‍ തൊപ്പിയും ഗ്ലൗസും തേടുകയായിരുന്നു എന്നാണ് ഹെയ്‌ലി അഫ്‌ലെക് എന്ന യുവതി പോലീസുകാരോട് പറഞ്ഞത്. എന്നാല്‍ ഇവര്‍ അടിവസ്ത്രം വലിച്ചുകയറ്റുകയായിരുന്നു എന്ന് പോലീസ് പറയുന്നു.

ഓടി രക്ഷപ്പെടാന്‍ ശ്രമം

ഓടി രക്ഷപ്പെടാന്‍ ശ്രമം

ഹെയ്‌ലി അഫ്‌ലെക് പോലീസിനോട് പറഞ്ഞതിന് കടക വിരുദ്ധമാണ് അവിടെ സംഭവിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. യുവതി അടിവസ്ത്രം ധരിക്കാന്‍ ശ്രമിക്കുന്ന കാഴ്ചയാണ് തങ്ങള്‍ കണ്ടത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന അലന്‍ ഗാര്‍ട്ട്‌സൈഡാകട്ടെ കാറിന് ചുറ്റും ഓടിക്കൊണ്ട് പാന്റിന്റെ ബട്ടണ്‍ ഇടുകയായിരുന്നു.

കണ്ടതല്ല സത്യം

കണ്ടതല്ല സത്യം

നിങ്ങള്‍ കണ്ടതൊന്നുമല്ല സത്യം എന്നാണ് അഫ്‌ലെക് പോലീസ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. ഞാന്‍ തൊപ്പിയും ഗ്ലൗസും എവിടെ എന്ന് തേടുകയായിരുന്നു. എന്നാല്‍ ഇവരെ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഹാന്‍ഡ് ബാഗില്‍ നിന്നും ഇവരുടെ ബ്രാ കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

രണ്ടുപേരെയും അറസ്റ്റ് ചെയ്തു

രണ്ടുപേരെയും അറസ്റ്റ് ചെയ്തു

പൊതുസ്ഥലത്ത് വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ന്യൂകാസിലിലെ എന്‍ എച്ച് എസ് ഫൗണ്ടേഷനിലാണ് യുവതി ജോലി ചെയ്യുന്നത്. പോലീസ് നേരിട്ട് കണ്ട കാര്യം പോലും കോടതിയില്‍ നിഷേധിക്കുകയാണ് ഇവര്‍ ചെയ്തത്. എന്നാല്‍ വിചാരണയ്‌ക്കൊടുവില്‍ ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി

പങ്കാളി എല്ലാം സമ്മതിച്ചു

പങ്കാളി എല്ലാം സമ്മതിച്ചു

ഹെയ്‌ലി അഫ്‌ലെക് കുറ്റം നിഷേധിത്തെങ്കിലും അലന്‍ ഗാര്‍ട്ട്‌സൈഡ് സംഭവം സമ്മതിച്ചു. സൗത്ത് ഈസ്റ്റ് നോര്‍ത്തുംബര്‍ലാന്‍ഡ് കോടതിയിലായിരുന്നു വിചാരണ. ഇത് മൂന്ന് മണിക്കൂര്‍ നേരം നീണ്ടുനിന്നു. പോലീസ് കോണ്‍സ്റ്റബിള്‍മാരായ ഹെലെന്‍ ബെല്ലും ജെന്നി കാറും സാക്ഷി മൊഴി നല്‍കി.

അഫ്‌ലെക്കിന്റെ കഥ ഇങ്ങനെ

അഫ്‌ലെക്കിന്റെ കഥ ഇങ്ങനെ

താനും ഗാര്‍ട്ട്‌സൈഡും കൂടി ഒരു ഡ്രിങ്ക്‌സ് കഴിക്കാന്‍ പോയതാണ് എന്നാണ് അഫ്‌ലെക് കോടതിയില്‍ പറഞ്ഞത്. ഗാര്‍ട്ട്‌സൈഡ് വണ്ടിയെടുത്തതും താന്‍ തൊപ്പിയും ഗ്ലൗസും തിരയുകയായിരുന്നു. വൈകുന്നേരം, അസ്വസ്ഥത തോന്നിയത് കൊണ്ടാണ് താന്‍ ബ്രാ അഴിച്ച് ബാഗില്‍ ഇട്ടതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതൊന്നും വിലപ്പോയില്ല. നല്ല ഒരു പിഴശിക്ഷ വിധിച്ചാണ് കോടതി ഇവരെ വിട്ടയച്ചത്.

സംഭവം നടന്നത്

സംഭവം നടന്നത്

കഴിഞ്ഞ വര്‍ഷം ജനുവരി 21ന് രാത്രിയിലായിരുന്നു സംഭവം. പട്രോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസര്‍മാരാണ് ഇത് കണ്ടത്. കാറിന്റെ മുമ്പിലെ ഡോര്‍ തുറന്ന നിലയിലായിരുന്നു. കണ്ടത് വിശ്വസിക്കാനാവാതെ കൂടെയുണ്ടായിരുന്ന ഹെലെന്‍ ബെല്ലിനോട് അവര്‍ സെക്‌സ് ചെയ്യുകയാണോ എന്ന് താന്‍ ചോദിച്ചു എന്നാണ് ജെന്നി കാര്‍ കോടതിയില്‍ പറഞ്ഞത്.

അതെ അത് തന്നെയായിരുന്നു

അതെ അത് തന്നെയായിരുന്നു

അതെ, അവര്‍ സെക്‌സ് ചെയ്യുകയാണ് എന്നായിരുന്നു ഹെലെന്‍ ബെല്ലിന്റെ ഉത്തരം. കാറിന്റെ ഉള്ളിലെ ലൈറ്റ് ഓണ്‍ ചെയ്തിരിക്കുകയായിരുന്നു. കാര്‍ കുലുങ്ങുന്നുണ്ടായിരുന്നു. തങ്ങളെ കണ്ടതും ഗാര്‍ട്ട്‌സൈഡ് കാറില്‍ നിന്നും ഇറങ്ങി ഓടി പാന്റ് ധരിക്കാന്‍ ശ്രമിച്ചു. കാറിന്റെ സീറ്റിലിരുന്ന അഫ്‌ലെക് അടിവസ്ത്രം ധരിക്കാന്‍ ശ്രമിക്കുകയായിരുന്നു - പോലീസ് ഓഫീസര്‍മാര്‍ കോടതിയില്‍ പറഞ്ഞു.

English summary
42 year old mum caught having sex in lighthouse car park with friend.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X