കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം നാണിക്കുന്നു... വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു

  • By Soorya Chandran
Google Oneindia Malayalam News

അമ്പലവയല്‍: കേരള മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പീഡന വാര്‍ത്ത. വയനാട് അമ്പലവയലിലെ ആദിവാസി ഊരില്‍ നിന്നാണ് വാര്‍ത്ത. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഏഴ് പേരാണ് ലൈംഗിക പീഡനത്തിന് ഇരയായതെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നു.

Rape

ഏഴ്, എട്ട്, ഒമ്പത് ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് പീ‍ഡനത്തിരയായിട്ടുള്ളത്. വിവാഹ വാഗ്ദാനം നല്‍കിയും, മദ്യം നല്‍കിയും, ഭീഷണിപ്പെടുത്തിയും ആണ് പീഡനം. പ്രദേശവാസികള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോളനികളിലെ തന്നെ ചില സ്ത്രീകള്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.

Rape Wayanad

സ്ഥലത്തെ പ്രമുഖര്‍ തന്നെയാണ് പീഡനത്തിന് പിന്നിലെന്നാണ് പറയുന്നത്. പ്രാദേശിക ഗുണ്ടകളും പെണ്‍കുട്ടികളെ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ രണ്ട് മാസമായി സ്‌കൂളിലും പോകുന്നില്ല.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങളാണ് പെണ്‍കുട്ടികളും രക്ഷിതാക്കളും പറയുന്നത്. കൂലിവേല കഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തുന്ന രക്ഷിതാക്കള്‍ക്ക് കുട്ടികളെ കാണാന്‍ കഴിയാറില്ലത്രെ. കാട്ടിനുള്ളിലോ, റബ്ബര്‍ തോട്ടത്തിലോ, ഒഴിഞ്ഞ വീടുകളിലോ മദ്യലഹരിയില്‍ പൂര്‍ണ നഗ്നരായാണ് പെണ്‍കുട്ടികളെ കണ്ടെത്താറുള്ളതെന്നാണ് ഇവര്‍ പറയുന്നത്.

പോലീസില്‍ പരാതി നല്‍കിയിട്ടും ഗുണമുണ്ടായില്ല. പരാതി നല്‍കിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും മദ്യം നല്‍കി ക്രൂരമായി പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടുണ്ട്. മാനന്തവാടി ഡിവൈഎസ്പി സ്ഥലം സന്ദര്‍ശിക്കും. എല്ലാ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ചെന്നിത്തല അറിയിച്ചു.

English summary
7 Adivasi girls molested at Ambalavayal, Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X