കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ ഈ ഇമാം സ്വവര്‍ഗ്ഗ പ്രേമിയാണ്... അതിലെന്താണ് തെറ്റ്?

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: സ്വവര്‍ഗ്ഗ പ്രണയത്തെ ഏറ്റവും അധികം എതിര്‍ക്കുന്നത് മതങ്ങളാണ്. പ്രത്യേകിച്ചും ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍. എന്നാല്‍ ലോകത്തിപ്പോള്‍ ഈ വിഷയത്തില്‍ സമൂലമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുകയാണ്.

എന്നാല്‍ അതിലും വലിയ ഒരു കാര്യമാണ് ഇപ്പോള്‍ പറയുന്നത്. ലോകത്തെ ആദ്യതതെ സ്വവര്‍ഗ്ഗ പ്രേമിയായ ഇമാമിനെ കുറിച്ച്. ഖുറാനില്‍ സ്വവര്‍ഗ്ഗ പ്രേമികള്‍ക്ക് പ്രത്യേകമായി ശിക്ഷകളൊന്നും പരാമര്‍ശിയ്ക്കുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

Dayiee Abdullah

വാഷിങ്ടണ്‍ ഡിസിയിലെ ദായീ അബ്ദുള്ള എന്ന ഈ സ്വവര്‍ഗ്ഗ പ്രേമിയായ ഇമാം ഇസ്ലാമിക ലോകത്തിലെ തന്നെ വേറിട്ട വ്യക്തികളില്‍ ഒരാളാണ്. ഇദ്ദേഹം നേതൃത്വ നല്‍കുന്ന പ്രാര്‍ത്ഥനകളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും മറകളില്ലാതെ ഒരുമിച്ച് പങ്കെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കാന്‍ ഇദ്ദേഹം സ്ത്രീകളെ ക്ഷണിയ്ക്കാറും ഉണ്ട്.

എന്നാല്‍ ദായി അബ്ദുള്ള മാത്രമാണ് സ്വവര്‍ഗ്ഗ പ്രണയത്തെ പിന്തുണയ്ക്കുന്ന ഏക മുസ്ലീം ഇമാം എന്ന് കരുതാന്‍ വരട്ടെ. ദക്ഷിണാഫ്രിക്കക്കാരരനായ മുഹ്‌സിന്‍ ഹെന്‍ഡ്രിക്കും ഫ്രഞ്ചുകാരനായ ലുദോവിക് മുഹമ്മദ് സഹദും സ്വവര്‍ഗ്ഗ പ്രണയത്തെ അംഗീകരിയ്ക്കുന്നവരാണ് . അതുകൊണ്ട് തന്നെ മൂവരും ഏറെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട് .

English summary
The first gay Imam, Daayiee Abdullah, claims the Quran does not specifically mention punishment of homosexuals.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X