കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ടെക്കിയെ പീഡിപ്പിച്ച ജ്യോത്സ്യന്‍ അറസ്റ്റില്‍

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: യുവതിയായ ടെക്കിയെ പീഡിപ്പിച്ച ജ്യോത്സ്യനെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ ഹൊയ്‌സാല നഗറില്‍ അഗസ്ത്യ നാഡീ ജ്യോത്സ്യനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ഒരു പ്രമുഖ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന 25 കാരിയായ പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പീഡിപ്പിക്കപ്പെട്ടത്. വിവാഹക്കാര്യവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജ്യോത്സ്യനെ സമീപിച്ചത്.

Astrologer Arrest Rape

പണ്ഡിറ്റ് ദാമോദരന്‍ എന്ന ആളാണ് അറസ്റ്റിലായത്. നവംബര്‍ 19 ന് ജ്യോത്സ്യന്റെ വീട്ടില്‍ വച്ചാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി പറയുന്നത്. ഒരു ആണ്‍ സുഹൃത്തിനൊപ്പമാണത്രെ ഇവര്‍ ജ്യോത്സ്യനെ കാണാന്‍ പോയത്.

സുഹൃത്തിനെ പുറത്തിരുത്തി ജ്യോത്സ്യന്‍ യുവതിയെ അകത്തേക്ക് വിളിപ്പിക്കുകയായിരുന്നു. പിന്നീട് തന്നെ ഹിപ്‌നോട്ടൈസ് ചെയ്തുവെന്നും എന്തോ ദിവ്യജലം നല്‍കിയെന്നും യുവതി പറയുന്നു. ഇതേതുടര്‍ന്ന് ജ്യോത്സ്യന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Rape

മൂന്ന് മണിക്കൂറോളം യുവതി ജ്യോത്സ്യന്റെ മുറിയില്‍ ഉണ്ടായിരുന്നു. ആദ്യത്തെ ഒരു മണിക്കൂറില്‍ ജ്യോത്സ്യന്‍ നടത്തിയ പ്രവചനങ്ങളില്‍ യുവതി ശരിക്കും വിശ്വാസിയായി. പിന്നീട് രണ്ട് മണിക്കൂറില്‍ നടന്ന കാര്യങ്ങളെ ഭീകരം എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്.

ഒരു തരത്തിലാണ് ജ്യോത്സ്യന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് യുവതി പറയുന്നു. പുറത്തിറങ്ങി സുഹൃത്തിനോട് കാര്യങ്ങള്‍ വിശദീകരിച്ചു. പിന്നീട് പോലീസില്‍ പരാതി നല്‍കി.

English summary
Astrologer arrested for harassing techie at Bengaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X