കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ റഷ്യന്‍ മോഡലിനെ ഓട്ടോഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു

  • By Gokul
Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനം പ്രമാണിച്ച് കനത്ത സുരക്ഷാ വലയത്തിലുള്ള ദില്ലിയില്‍ വീണ്ടും ബലാത്സംഗശ്രമം. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ റഷ്യന്‍ മോഡലിനെ ഒരു ഓട്ടോ ഡ്രൈവറാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വസന്ത് കുഞ്ചില്‍ നിന്ന് ഗ്രീന്‍ പാര്‍ക്കിലേക്ക് പോകുന്നതിനായാണ് റഷ്യന്‍ യുവതി ഓട്ടോയില്‍ കയറിയത്. നേരെ പോകേണ്ടുന്ന റോഡില്‍ ഇടയ്ക്കുവെച്ച് ഡ്രൈവര്‍ മറ്റൊരു റോഡിലേക്ക് കടന്നു. സംശയം തോന്നിയ യുവതി ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും മറുപടി നല്‍കാതെ ഡ്രൈവര്‍ ഓട്ടോ മുന്നോട്ടെടുക്കുകയായിരുന്നു.

rape-women

പ്രദേശത്തെ ആളൊഴിഞ്ഞ മേഖലയില്‍ എത്തിയശേഷം യുവതിയെ വണ്ടിയില്‍ നിന്നും വലിച്ച് പുറത്തിടാന്‍ ശ്രമിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്തതായി യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പണവും വിലപിടിപ്പുള്ള ഫോണും നല്‍കാമെന്ന് വാദ്ഗാനം ചെയ്‌തെങ്കിലും തന്നെ ഡ്രൈവര്‍ മുഖത്ത് കടിക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് യുവതി പറഞ്ഞു.

അക്രമം ചെറുത്ത പെണ്‍കുട്ടി ഡ്രൈവറെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെടുകയും റോഡില്‍ കയറി യാത്രക്കാരുടെ സഹായത്താല്‍ സുഹൃത്തുക്കളുടെ അടുത്തെത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇത് രണ്ടാം തവണയാണ് ഇവര്‍ ഇന്ത്യയിലെത്തുന്നത്. പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും മറ്റൊരു സ്ത്രീയ്ക്കും അയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടാകരുതെന്നും മോഡല്‍ പ്രതികരിച്ചു.

English summary
Auto driver attempted rape to a russian girl in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X