കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലം: വിലക്ക് വീഴുന്നത് 800 സൈറ്റുകള്‍ക്ക്... ഏതൊക്കെ?

Google Oneindia Malayalam News

ദില്ലി: അശ്ലീല സൈറ്റുകള്‍ക്ക് അപ്രഖ്യാപിത നിരോധനം വന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. എന്നാല്‍ കേട്ടോളൂ... അത് അപ്രഖ്യാപിത നിരോധനം അല്ല. സര്‍ക്കാരിന്റെ തീരുമാനം തന്നെയാണ്.

കേന്ദ്ര ഐടി സെക്രട്ടറിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. എത്ര അശ്ലീല സൈറ്റുകളാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് നിരോധിയ്ക്കപ്പെട്ടിരിയ്ക്കുന്നതെന്നറിയാമോ... 800 ഓളം വെബ്‌സൈറ്റുകള്‍. ഐടി വകുപ്പിന്റെ നിര്‍ദ്ദശം ലഭിച്ചതായി വിവിധ സര്‍വീസ് പ്രൊവൈഡര്‍മാരും സമ്മതിച്ചുകഴിഞ്ഞു. കൂടുതല്‍ വെബ്സൈറ്റുകളും നിരോധിയ്ക്കപ്പെട്ടേയ്ക്കും

അശ്ലീലം വിലക്കുമ്പോള്‍

അശ്ലീലം വിലക്കുമ്പോള്‍

ഇന്റര്‍നെറ്റില്‍ അശ്ലീല സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനെതിരെ യുവാക്കളുടെ ഭാഗത്ത് നിന്ന് കടുത്ത വിയോജിപ്പാണ് വരുന്നത്.

വ്യക്തി സ്വാതന്ത്ര്യം

വ്യക്തി സ്വാതന്ത്ര്യം

വ്യക്തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നാണ് പലരും അശ്ലീല സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടിയെ നിരീക്ഷിയ്ക്കുന്നത്.

കോടതി വരെ പറഞ്ഞു

കോടതി വരെ പറഞ്ഞു

ഒരു വ്യക്തി സ്വകാര്യമായി അശ്ലീലം കാണുന്നതിനെ നിരോധിയ്ക്കാനാവില്ലെന്ന് സുപ്രീം കോടതി വരെ നിരീക്ഷിച്ച സംഭവമാണ്. വ്യക്തി സ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നായിരുന്നു വിലയിരുത്തല്‍.

നടക്കുന്ന കാര്യമാണോ

നടക്കുന്ന കാര്യമാണോ

എല്ലാ അശ്ലീല സൈറ്റുകളും നിരോധിയ്ക്കുക എന്നത് പ്രായോഗികമാണോ എന്നും ചോദ്യം ഉയരുന്നുണ്ട്. ഒന്നല്ലെങ്കില്‍ മറ്റൊന്ന് എന്ന രീതിയില്‍ പുതിയവ സൃഷ്ടിച്ചുകൊണ്ടിരുന്നാല്‍ കണ്ടെത്തി നിരോധിയ്ക്കാന്‍ എത്രത്തോളം സാധ്യമാണ്.

 ഇന്ത്യ മുന്നില്‍

ഇന്ത്യ മുന്നില്‍

ലോകത്ത് അശ്ലീലം കാണുന്നവരുടെ കണക്കില്‍ വലിയൊരു ഭാഗവും ഇന്ത്യയുടെ സംഭാവനയാണ്. പോണ്‍ഹബിന്റെ ആരാധകരില്‍ നാല്‍പത് ശതമാനവും ഇന്ത്യക്കാരാണെന്നാണ് പറയുന്നത്.

സൈറ്റ് നിരോധിച്ചാല്‍

സൈറ്റ് നിരോധിച്ചാല്‍

അശ്ലീല സൈറ്റുകള്‍ നിരോധിച്ചാല്‍ അശ്ലീലം കാണുന്നത് നിരോധിയ്ക്കാനാവില്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രശ്‌നം. സേവ് ചെയ്ത സൂക്ഷിയ്ക്കപ്പെട്ട കോടിക്കണക്കിന് അശ്ലീല വീഡിയോകള്‍ ഇപ്പോള്‍ തന്നെ സുലഭമാണ്.

ഇന്റര്‍നെറ്റ് ഉപയോഗം കുറയും

ഇന്റര്‍നെറ്റ് ഉപയോഗം കുറയും

രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വലിയൊരു ഭാഗവും അശ്ലീലം കാണുന്നതിനാണ് ഉപയോഗിയ്ക്കപ്പെടുന്നത്. നിരോധനം വരുന്നതോടെ ഇന്റര്‍നെറ്റ് ഉപയോഗം തന്നെ കുത്തനെ ഇടിഞ്ഞേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആര്‍ഷഭാരത സംസ്‌കാരം?

ആര്‍ഷഭാരത സംസ്‌കാരം?

അശ്ലീലം നിരോധിയ്ക്കുന്നത് ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ഭാഗമാണോ എന്നും ചോദ്യമുയരുന്നുണ്ട്. അങ്ങനെയെങ്കില്‍ ഖജുരാഹോയിലെ ക്ഷേത്രശില്‍പങ്ങളൊക്ക തച്ചുടക്കുമോ എന്നും ചിലര്‍ ചോദിയ്ക്കുന്നു.

English summary
Internet service providers (ISPs) in the country have been asked to block more than 800 pornographic websites, communications ministry sources said Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X