കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂര്‍ സ്‌കൂളിലെ പീഡനം; അറ്റന്‍ഡര്‍ പിടിയില്‍

  • By Soorya Chandran
Google Oneindia Malayalam News

ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ സ്‌കൂളില്‍ എല്‍കെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. സ്‌കൂളിലെ അറ്റന്‍ഡറെ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.

സ്‌കൂളിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. നഴ്‌സറി വിഭാഗം പ്രവര്‍ത്തിക്കാനുള്ള അനുമതി സ്‌കൂളിന് ഇല്ലെന്ന് പോലീസ് കണ്ടെത്തി. അശ്രദ്ധ പുലര്‍ത്തിയതിന് സ്‌കൂളിനെതിരെ പോലീസ് ക്രമിനല്‍ കേസും എടുത്തിട്ടുണ്ട്.

Gang Rape

ബാംഗ്ലൂര്‍ ജലഹള്ളിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയാണ് സ്‌കൂളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്. ഉച്ചക്ക് അമ്മയെത്തിയപ്പോള്‍ കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഒരു അങ്കില്‍ തന്നെ ഉപദ്രവിച്ച കാര്യം പറഞ്ഞത്. തുടര്‍ന്ന് അമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസ്സുകള്‍ നടത്താന്‍ മാത്രമാണ് സ്‌കൂളിന് അനുമതിയുള്ളത്. അതും കന്നഡ മീഡിയത്തില്‍ മാത്രം. എന്നാല്‍ ഈ അനുമതിയുടെ പിന്‍ബലത്തില്‍ നഴ്‌സറി വിഭാഗവും പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മുതിര്‍ന്ന സഹോദരനും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.

സിബിഎസ്ഇയുടെ അംഗീകാരമുണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇത് കള്ളമാണെന്ന് തെളിഞ്ഞു. ബാംഗ്ലൂരില്‍ തനനെ വിവിധ ഭാഗങ്ങളില്‍ ഈ സ്‌കൂളിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും ഇതേ മാനേജ്‌മെന്റിന് സ്‌കൂളുകളുണ്ട്.

ബാംഗ്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ നടന്ന മൂന്നാമത്തെ സംഭവമായിരുന്നു ജലഹള്ളിയിലെ സ്‌കൂളിലേത്.

English summary
Bangalore School Booked, Attendant Detained For Alleged Rape of Nursery Student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X