യുഎസ് പ്രസിഡന്റിന്റെ ഭാര്യയുടെ നഗ്നചിത്രം പുറത്തായതെങ്ങിനെ?
ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ ജോണ്‍ എഫ് കെന്നഡിയുടെ മുന്‍ ഭാര്യയായിരുന്ന ജാക്വിലിന് കെന്നഡി ഒനാസീസിന്റെ നഗ്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തല്‍. ക്രിസ്റ്റഫര്‍ ആന്ഡേഴ്സണ് എന്ന എഴുത്തുകാരനാണ് 'ദി ഗുഡ് സണ്‍: ജോണ്‍ എഫ് കെന്നഡി ജൂനിയര്‍ ആന്റ് മദര്‍ ഹീ ലവ്ഡ്' എന്ന പുസ്തകത്തില്‍ സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജാക്വിലിന് കെന്നഡിയുടെ മകന്റെ ജീവചരിത്രം പറയുന്നതാണ് പുസ്തകം.
ജോണ്‍ എഫ് കെന്നഡി വധിക്കപ്പെട്ടതിനുശേഷം ജാക്വിലിന് കെന്നഡി ഗ്രീക്ക് പണക്കാരന് അരിസ്റ്റോട്ടില്‍ ഓനാസീസിന്റെ ഭാര്യയായിരുന്നു. ഈ കാലയളവിലായിരുന്നു ജാക്വിലിന്റെ നഗ്നചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അരിസ്റ്റോട്ടില്‍ ഓനാസീസ് തന്നെയായിരുന്നു ജാക്വിലിന്റെ ചിത്രം പുറത്തുവിട്ടതെന്നാണ് ക്രിസ്റ്റഫര്‍ ആന്ഡേഴ്സണ് പറയുന്നത്.
1972 ല്‍ ഗ്രീക്ക് ബീച്ച് സ്കോര്‍പിയോസില്‍ വെച്ചായിരുന്നു പൂര്‍ണ നഗ്നയായ ജാക്വിലിന്റെ ചിത്രം ഫോട്ടോ ഗ്രാഫര്‍മാര്‍ പകര്‍ത്തിയത്. ഇതിനായി ഏകദേശം ഒമ്പത് ഫോട്ടോഗ്രാഫര്‍മാരെ അരിസ്റ്റോട്ടില്‍ രഹസ്യമായി വിളിച്ചുവരുത്തിയെന്നാണ് പറയുന്നത്. ഇവരാണ് പിന്നീട് മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവിട്ടത്. ജാക്വിലിനുമായി സ്വരചേര്‍ച്ചയില്ലാതിരുന്ന അരിസ്റ്റോട്ടില്‍ അവരെ അപമാനിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് വിവരം.
കെന്നഡി കൊല്ലപ്പെട്ട് അഞ്ചു വര്‍ഷത്തിനുശേഷമായിരുന്നു ജാക്കി അരിസ്റ്റോട്ടിലിനെ വിവാഹം കഴിച്ചത്. എന്നാല്‍ ഇവരുടെ ബന്ധം ഒട്ടും സുഖകരമായ രീതിയിലായിരുന്നില്ല മുന്നോട്ടു പോയത്. ഓപ്പറ പാട്ടുകാരി മരിയ കല്ലാസുമായി അരിസ്റ്റോട്ടിലിന് രഹസ്യബന്ധമുണ്ടായിരുന്നെന്നും ക്രിസ്റ്റഫര്‍ ആന്ഡേഴ്സണ് പുസ്തകത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.