കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡലിന്‍റെ നഗ്നമായ മാറിടത്തില്‍ ബര്‍ഗര്‍ കിങിന്‍റെ പരസ്യം, ഉപഭോക്താവിനും പരസ്യം പതിയ്ക്കാം

  • By Meera Balan
Google Oneindia Malayalam News

മോസ്‌ക്കോ: സോഷ്യല്‍ മീഡിയകളിലും ഓണ്‍ലൈന്‍ രംഗത്തും പരസ്യങ്ങള്‍ക്ക് സാധ്യത തെളിഞ്ഞതോടെ പുത്തന്‍ വഴികള്‍ പയറ്റുകയാണ് പരസ്യ കമ്പനികള്‍. ഫുഡ് കമ്പിനികളിലെ ഭീമമന്‍മാരായ ബര്‍ഗര്‍ കിങിന്റെ പരസ്യമാണ് പുതിയ ഓണ്‍ലൈനില്‍ വന്‍ വിപണന സാധ്യത തുറന്നതിനൊപ്പം തന്നെ വിവാദത്തിലുമായത്. സുന്ദരിയായ ഒരു മോഡലിന്റെ നഗ്നമായ മാറിടത്തില്‍ ഐ ലവ് ബര്‍ഗര്‍ കിങ് എന്ന് പരസ്യം ചെയ്താണ് കമ്പനി പുലിവാല് പിടിച്ചത്.

റഷ്യയിലെ പ്രാദേശിക സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ വികെ ഡോട്ട് കോമിലാണ ്‌സുന്ദരിയുടെ പരസ്യം പ്രത്യക്ഷപ്പെട്ടത്. അതോടെ മറ്റ് മാധ്യമങ്ങളിലും പരസ്യം ചൂടേറിയ ചര്‍ച്ചയ്ക്ക് വഴി തെളിച്ചു. ബര്‍ഗര്‍ വിറ്റഴിയ്ക്കുന്നതിന് ലൈംഗികച്ചുവ കലര്‍ന്ന പരസ്യം വേണോ എന്നാണ് പലരുടേയും പ്രതികരണം. മാത്രമല്ല ബര്‍ഗറിന്റെ പരസ്യത്തിന് എന്തിനാണ് മോഡലിന്റെ മാറിടം കാട്ടുന്നതെന്ന് മറ്റ് ചിലര്‍.

Burger King

വികെ കമ്യൂണിറ്റിയില്‍ ആക്ടീവായ ഒരാളുടെ പേര് ഓരോ ആഴ്ചയും മോഡലിന്റെ മാറിടത്തില്‍ പ്രത്യക്ഷപ്പെടും എന്നതാണ് മറ്റൊരു വാഗ്ദാനം. ഐ ലവ് ബര്‍ഗര്‍ കിങ് എന്നതിന് പകരം തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ പേരാകും മോഡലിന്റെ മാറിടത്തില്‍ എഴുതുക. പരസ്യം വിവാദമായതോടെ പ്രതികരിയ്ക്കാതെ നിശബ്ദത പാലിയ്ക്കുകയാണ് ബര്‍ഗര്‍ കിങ്.

മുന്‍പ് ടിറ്റിഗ്രം എന്ന കമ്പനിയും ഇതേ വിപണന തന്ത്രം പിന്തുടര്‍ന്നിരുന്നു, യൂസേഴ്‌സിന് സൈറ്റിലേയ്ക്ക് 35വാക്കില്‍ കവിയാത്ത എന്ത് സന്ദേശവും അയക്കാം, തുടര്‍ന്ന് 150 റൂബിള്‍ ഫീസ് അടച്ച് കഴിഞ്ഞാല്‍ അരമണിയ്ക്കൂറിനകം നിങ്ങളുടെ സന്ദേശം സുന്ദരിയുെട മാറിടത്തില്‍ പ്രത്യക്ഷപ്പെടും. ഇതായിരുന്നു ഓഫര്‍. ഇത്തരത്തില്‍ ലഭിയ്ക്കുന്ന വരുമാനത്തില്‍ ചെറിയൊരു പങ്ക് സ്തനാര്‍ബുദം ബാധിച്ചവരുടെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിയ്ക്കുമെന്നായിരുന്നു വാഗ്ദാനം.

English summary
Burger King under fire for advertising on models' breasts to tempt diners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X