കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്യില്‍ 450 അശ്ലീല വീഡിയോ, 26കാരന്‍ കൗശികിന്റെ കഥ കേട്ടാല്‍ ഞെട്ടും

Google Oneindia Malayalam News

ബെംഗളൂരു: പന്ത്രണ്ടാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്തിയ കൗശിക് കുനാര്‍. ഓട്ടോറിക്ഷ ഡ്രൈവറാണ്. പക്ഷേ താമസം ബെംഗളൂരു നഗരത്തിലെ ഫീനിക്‌സ് മാര്‍ക്കറ്റ് സിറ്റിക്കടുത്ത ആഡംബര ഫ്ലാറ്റില്‍. ഓട്ടോ ഓടിച്ച് കിട്ടുന്ന പരിമിതമായ വരുമാനം കൊണ്ട് ഈ ചെറുപ്പക്കാരന്‍ എങ്ങനെ ഈ 3 ബി എച്ച് കെ ഫ്‌ലാറ്റില്‍ കഴിയുന്നു എന്ന് സംശയിച്ചവര്‍ക്ക് അതിനുള്ള ഉത്തരം വ്യാഴാഴ്ച കിട്ടി.

വ്യാഴാഴ്ച രാത്രിയാണ് ഐ ടിക്കാരുടെ ഹബ്ബായ വൈറ്റ്ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. തങ്ങളുടെ കൂട്ടത്തില്‍ നിന്നും ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത് കണ്ട് ഷോക്കടിച്ചുപോയി ബ്രിഗേഡ് മെട്രോപോളിസ് അപ്പാര്‍ട്‌മെന്റിലെ താമസക്കാരുടെ. ദില്ലിയില്‍ നിന്നും പറന്നെത്തിയ പ്രത്യേക സി ബി ഐ സംഘമാണ് കൗശികിനെ അറസ്റ്റ് ചെയ്തത്.

video

ഇന്റര്‍നെറ്റില്‍ 450 ല്‍പ്പരം അശ്ലീല വീഡിയോകള്‍ അപ്ലോഡ് ചെയ്ത ആളെ തിരഞ്ഞ് ബെംഗളൂരു നഗരത്തിലെത്തിയതാണ് അന്വേഷണ സംഘം. ഒറീസയിലെ ഭുവനേശ്വര്‍ സ്വദേശിയാണ് പോലീസ് തിരഞ്ഞുവന്ന കൗശിക്. പന്ത്രണ്ടാം ക്ലാസില്‍ തോറ്റ് പഠിത്തം നിര്‍ത്തി. 2013 മുതല്‍ ബെംഗളൂരു നഗരത്തിലുണ്ട്. രണ്ട് വര്‍ഷമായി നഗരത്തില്‍ ഓട്ടോ ഓടിച്ചുകഴിയുകയാണ്.

ഇന്റര്‍നെറ്റില്‍ ബലാത്സംഗ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്ന ആളെ പിടികൂടാന്‍ സുപ്രീം കോടതിയാണ് സി ബി ഐയ്ക്ക് നിര്‍ദേശം നല്‍കിയത്. ഇതില്‍ പലതും അപ്ലോഡ് ചെയ്യുന്നത് ബെംഗളൂരുവില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞാണ് അന്വേഷണ സംഘം നഗരത്തിലെത്തിയത്. കൗശികിന്റെ ഫ്‌ലാറ്റ് റെയ്ഡ് ചെയ്ത സി ബി ഐ സംഘത്തിന് ഒട്ടേറെ അശ്ലീല വീഡിയോ സി ഡികള്‍ കിട്ടിയിട്ടുണ്ട്.

English summary
CBI arrested 26 year old man behind 450 porn videos from Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X