കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

13കാരിയെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

  • By Anwar Sadath
Google Oneindia Malayalam News

ചണ്ഡീഗഡ്: 13 വയസുമാത്രം പ്രായമുള്ള സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പൂര്‍ത്തിയാകാത്ത സഹോദരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാണയിലെ ചണ്ഡീഗഡിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ഏഴുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചണ്ഡീഗഡിലെ ഒരു പുന:രധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ സഹോദരന്‍ പലപ്പോഴായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മൊഴിയെ തുടര്‍ന്ന് സഹോദരനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ ഒരു സാമൂഹ്യപ്രവര്‍ത്തകന് നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

pregnant-women

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പീഡനവിവരം മറച്ചുവെക്കുകയായിരുന്നൊണ് പോലീസ് നല്‍കുന്ന സൂചന. നാലോ അഞ്ചോ പ്രാവശ്യം സഹോദരന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായി പോലീസ് പറഞ്ഞു. ഇരുവരും വീട്ടില്‍ തനിച്ചുള്ളപ്പോഴായിരുന്നു പീഡനം. ഇവരുടെ ഒരു സഹോദരനും സഹോദരിയും വിവാഹിതരാണ്.

ചായക്കടക്കാരനായ പിതാവ് മദ്യപാനിയാണ്. പീഡനവിവരം വീട്ടുകാര്‍ക്ക് നേരത്തെ അറിവുള്ളകാര്യമാണെങ്കില്‍ അവരെയും പ്രതികളായി ഉള്‍പ്പെടുത്താനാണ് പോലീസിന്റെ ആലോചന. വിശദമായ അന്വേഷണത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കകയുള്ളൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

English summary
Chandigarh Minor boy rapes 13-year-old sister, gets her pregnant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X