കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡേറ്റിങ് പരാജയപ്പെട്ടു മടങ്ങിയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

  • By Anwar Sadath
Google Oneindia Malayalam News

കവാര്‍ധ: മറ്റൊരാളുമായി ഡേറ്റിങ്ങിനിറങ്ങിയ പെണ്‍കുട്ടി പരിപാടി മുടങ്ങിയതുമൂലം വീട്ടിലേക്കു മടങ്ങവെ ബലാത്സംഗത്തിനിരയായി. ഛത്തീസ്ഗഡിലെ കവാര്‍ധയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നേരത്തെ മറ്റൊരാളുമായി ഡേറ്റിങ്ങിന് സമ്മതിച്ചിരുന്നു. ഇതിനായാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്.

എന്നാല്‍, ബസ്സ്റ്റാന്റില്‍ എത്തുമ്പോഴേക്കും ബസ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. ഇതേതുടര്‍ന്ന്, വീട്ടിലേക്ക് തിരിച്ചുവരവെ നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആളൊഴിഞ്ഞ ഒരു വീട്ടില്‍ എത്തിച്ചശേഷം പെണ്‍കുട്ടിയെ ഇവര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഒരു രാത്രി മൂഴുവന്‍ യുവാക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായാണ് റിപ്പോര്‍ട്ട്.

rape354

പിന്നീട് പുലര്‍ച്ചയോടെ വീടിനടുത്ത് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ നാലുപേരും അറസ്റ്റിലായിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍ഡ് ചെയ്തു. ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകലിനുമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയ പെണ്‍കുട്ടി ബലാത്സംഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡേറ്റിങ്ങിനായി പെണ്‍കുട്ടിയെ ക്ഷണിച്ചയാള്‍ക്ക് ബലാത്സംഗവുമായി ബന്ധമുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

English summary
Chhattisgarh girl gangraped by four on her way back home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X