കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പില്‍ പോലീസ് ഓഫീസര്‍ യുവതിയുടെ നഗ്നചിത്രമയച്ചു

  • By Anwar Sadath
Google Oneindia Malayalam News

ബസ്തര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മഹാത്മാ ഗാന്ധിയെ അപമാനിച്ചെന്നുകാട്ടി ഗ്രൂപ്പ് അഡ്മിനെ അറസ്റ്റ് ചെയ്ത ഛത്തീസ്ഗഡിലെ രത്‌നപുര്‍ പോലീസ് വീണ്ടും വാര്‍ത്തകളില്‍. ഇത്തവണ സമാന കുറ്റം ചെയ്തത് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്‍ തന്നെയാണെന്നതാണ് വിചിത്രമായ സംഗതി.

രത്‌നപുര്‍ സ്റ്റേഷനിലെ ഇന്‍ചാര്‍ജ് ഓഫീസര്‍ക്കെതിരെയാണ് ആരോപണം. ഓഫീസര്‍ വാട്‌സ് ആപ്പില്‍ സ്ത്രീയുടെ നഗ്നചിത്രം അയച്ചെന്ന് ഗ്രൂപ്പ് അഡ്മിന്‍ പറയുന്നു. ഒട്ടേറെ പ്രമുഖര്‍ ഉള്ള ഗ്രൂപ്പ് ആണിത്. അതുകൊണ്ടുതന്നെ ഓഫീസറുടെ ചിത്രമയക്കല്‍ വിവാദമായിട്ടുണ്ട്. ഓഫീസര്‍ക്കെതിരെ ഗ്രൂപ്പ് അഡ്മിന്‍ സിഎസ്പി പട്ടേല്‍ നേരിട്ടാണ് രംഗത്തെത്തിയത്.

whatsapp4

നിയമം എല്ലാവര്‍ക്കും തുല്യമാണെന്നും പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും കാട്ടി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരും പ്രതികരിച്ചു. ഓഫീസറെ ഗ്രൂപ്പില്‍ നിന്നും നീക്കിയെന്ന് അഡ്മിന്‍ സിഎസ്പി പട്ടേല്‍ പറഞ്ഞു. ചിത്രം ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്ത അഡ്മിന്‍ സംഭവത്തില്‍ മാപ്പു പറയുകയും ചെയ്തിട്ടുണ്ട്.

മനിഷ് ജെയ്‌സ്വാള്‍ എന്നയാളെയും മറ്റൊരാളെയുമാണ് നേരത്തെ സ്‌റ്റേഷന്‍ പരിധിയില്‍നിന്നും അറസ്റ്റ് ചെയ്തത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ മോശമാക്കിക്കാട്ടി ഗ്രൂപ്പില്‍ ചിത്രം പോസ്റ്റ് ചെയ്‌തെന്ന പരാതിയിലായിരുന്നു അറസ്റ്റ്. രാജ്യത്ത് ഇത്തരത്തില്‍ ആദ്യത്തെ സംഭവമാണ് രത്‌നപുര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

English summary
Chhattisgarh Police officer ‘sends’ woman’s nude photo on WhatsApp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X