കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെന്‍സെന്റിന്റെ വാര്‍ഷികാഘോഷത്തില്‍ സ്ത്രീകള്‍ക്കായി നടത്തിയ 'അശ്ലീല' മത്സരത്തിന്റെ വീഡിയോ, കാണാം

ചൈനയിലെ ഇന്റര്‍നെറ്റ് ഭീമന്‍മാരില്‍ ഒന്നാണ് ടെന്‍സെന്റ് . വിവിധ ഇന്റര്‍നെറ്റ് സേവനങ്ങളാണ് ഇവര്‍ ഓഫര്‍ ചെയ്യുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ബീജിങ്: കമ്പനിയുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന പാര്‍ട്ടിയില്‍ വനിത ജീവനക്കാരെക്കൊണ്ട് അശ്ലീലപരമായ പ്രകടനങ്ങള്‍ നടത്തിയതിന്റെ വീഡിയോ പുറത്ത് കമ്പനിക്കെതിരെ വലിയ രോഷമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ചൈനീക് ടെക് ഭീമന്‍മാരായ ടെന്‍സെന്റിന്റെ വാര്‍ഷിക പരിപാടിയിലാണ് ഇത് അരങ്ങേറിയത്. ആഘോഷ പരിപാടിയിലെ ഒരു മത്സരം ആയിരുന്നു. വദനസുരതത്തെ അനുസ്മരിപ്പിക്കുന്നതാണ് അത് എന്നതാണ് ആക്ഷേപം.

നേരത്തേയും ചില ചൈനീസ് കമ്പനികളില്‍ ഇത്തരത്തിലുള്ള 'കലാപരിപാടികള്‍' നടന്നിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇത്തരത്തിലുള്ള ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

ടെന്‍സെന്റ് എന്ന ടെക് ഭീമന്‍

ചൈനയയിലെ ഇന്റര്‍നെറ്റ് ഭീമന്‍മാരില്‍ ഒന്നാണ് ടെന്‍സെന്റ് . വിവിധ ഇന്റര്‍നെറ്റ് സേവനങ്ങളാണ് ഇവര്‍ ഓഫര്‍ ചെയ്യുന്നത്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള വന്‍ കമ്പനികളില്‍ ഒന്നാണ് ടെന്‍സെന്റ്.

വാര്‍ഷിക പരിപാടിയിലെ പാര്‍ട്ടി ഗെയിം

കമ്പനിയുടെ വാര്‍ഷിക പരിപാടികള്‍ക്കിടയില്‍ നടന്ന സംഭവം ആണ് ഇപ്പോള്‍ ചോര്‍ന്നിട്ടുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തമാശ പരിപാടികളില്‍ ഒന്നായിരുന്നു ഇത്.

ഓറല്‍ സെക്‌സിനെ അനുകരിച്ച്

സ്‌റ്റേജിന് മുകളില്‍ രണ്ട് പുരുഷന്‍മാര്‍. അവര്‍ക്ക് മുന്നിലേക്ക് രണ്ട് വനിത ജീവനക്കാര്‍ ചെല്ലുന്നു. അവര്‍ മുട്ടുകുത്തി നിന്നുകൊണ്ട് ഓറല്‍ സെക്‌സിനെ അനുകരിക്കുന്നു- ഇങ്ങനെ ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്.

സംഗതി അതല്ല

ആഘോഷപരിപാടിയുടെ ഭാഗമായി നടത്തിയ മത്സരം ആയിരുന്നു ഇത്. പുരുഷ ജീവനക്കാരുടെ അരയില്‍ ഒരു പ്ലാസ്റ്റിക് ക്യാപ് കെട്ടിയിരുന്നു. ഇത് അഴിച്ചെടുക്കുന്നതാണ് മത്സരം. പക്ഷേ അത് കാഴ്ചക്കാരില്‍ സൃഷ്ടിക്കുന്ന ബിംബം മറ്റൊന്നാണെന്ന് മാത്രം.

വീബോ നടത്തിയ ചടങ്ങ്

മൈക്രോബ്ലോഗിങ് കമ്പനിയായ വീബോ ടെന്‍സെന്റിന്റെ ഭാഗമാണ്. ആഘോഷപരിപാടികള്‍ നടത്തിയത് വീബോ ആയിരുന്നു. വീബോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോള്‍ അരങ്ങേറുന്നത്.

കോര്‍പ്പറേറ്റ് മേഖലയില്‍ പതിവ് സംഭവം

ഇത്തരം കാര്യങ്ങള്‍ ചൈനയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ പതിവ് സംഭവം ആയിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സമാനമായ മറ്റൊരു വീഡിയോയും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

എല്ലാം തമാശയാണെന്ന്

ഇതെല്ലാം തമാശയല്ലേ എന്നാണ് ചിലരുടെ വാദം. എന്നാല്‍ ഇതിനെ അത്രയ്ക്ക് തമാശയായി കാണാന്‍ എല്ലാവര്‍ക്കും ആകില്ല. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം പരിപാടികള്‍ എന്ന് ആക്ഷേപം ഉണ്ട്.

ഇതാണ് ടെന്‍സെന്റ് വാര്‍ഷിക ആഘോഷ പരിപാടിക്കിടെ നടന്ന ആ സംഭവത്തിന്റെ വീഡിയോ

English summary
Chinese tech giant Tencent is facing massive backlash after footage of a lewd party game at one of its annual events was leaked online showing female employees simulating oral sex on stage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X