കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്കൂള്‍ബസ് കാത്തുനിന്ന 16കാരിയെ സഹപാഠികള്‍ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന 16കാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹപാഠികളാണ് കൂട്ടബലാത്സംഗത്തിന് പിന്നില്‍. നാല് പേരടങ്ങുന്ന സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. രണ്ട് പേരാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്.

ആറ് മണിയ്ക്കൂറോളം പെണ്‍കുട്ടി നാലംഗ സംഘത്തിന്റെ പിടിയിലായിരുന്നു. വൈകിട്ട് മൂന്ന് മണിയോടെയാണ് മാനേസറിലെ ബസ് സ്‌റ്റോപ്പില്‍ സംഘം പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. പുലര്‍ച്ചെ എട്ട് മണിയോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മാരുതി വാനില്‍ എത്തിയാണ് തട്ടിക്കൊണ്ട് പോയത്.

Rape

ലിഫ്റ്റ് നല്‍കാമെന്ന് സംഘം പറഞ്ഞെങ്കിലും വാഹനത്തില്‍ കയറാന്‍ പെണ്‍കുട്ടി തയ്യറാല്ലായിരുന്നു. തുടര്‍ന്നാണ് നിര്‍ബന്ധിച്ച് കാറിനുള്ളില്‍ കയറ്റി കൊണ്ട് പോയത്. വിജനമായ പ്രദേശത്ത് എത്തിച്ച് ബലാത്സംഗം ചെയ്ത ശേഷം ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വിവരങ്ങള്‍ മാതാപിതാക്കളോട് പറയുകയായിരുന്നു .

സംഘത്തിലുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടി കള്‍ ശനിയാഴ്ച പൊലീസ് പിടിയിലായി. ഇവരെ ജുവനൈല്‍ ഹോമിലേയ്ക്ക് അയച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരാകരിച്ചു.

English summary
A 16-year-old girl waiting for her schoolbus in Gurgaon on Friday was allegedly bundled into a van by four boys of her class, blindfolded, driven to a desolate spot and raped by two of them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X