കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ചെയ്ത കമിതാക്കളെ ഐസിസ് കൊന്നതിങ്ങനെ

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ഐസിസിന്റെ ക്രൂരതകളെ കുറിച്ചുളള വാര്‍ത്തകളില്ലാത്ത ദിവസങ്ങള്‍ ഇപ്പോള്‍ കുറവാണ്. വിവാഹത്തിന് മുമ്പ് ലൈംഗിക ബനധത്തിലേര്‍പ്പെട്ടെന്ന പേരില്‍ കമിതാക്കളെ ക്രൂരമായി കല്ലെറിഞ്ഞുകൊന്ന വാര്‍ത്തയാണ് ഒടുവില്‍ പുറത്ത് വരുന്നത്.

കണ്ണ് മൂടിക്കെട്ടി, കൈയ്യും കാലും കെട്ടിയിട്ട് ഐസിസ് തീവ്രവാദികളുടെ നേതൃത്വത്തില്‍ ഇവരെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. മോസ്യൂളില്‍ ആണ് സംഭവം. കാമുകനേയും കാമുകിയേയും ഒരേ പോലെ, ഒരേ സ്ഥലത്ത് വച്ചാണ് വധിച്ചത്.

ISIS

സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ചുറ്റും കൂടി നില്‍ക്കുന്നത് ചിത്രത്തില്‍ കാണാം. ചില കുട്ടികള്‍ പുരുഷന്‍മാരുടെ മുതുകത്ത് കയറിയാണ് ഇരിക്കുന്നത്. വധശിക്ഷയുടെ കൂടുതല്‍ വ്യക്തമായ കാഴ്ചയ്ക്ക് വേണ്ടിയാണിതെന്നതാണ് ഏറെ വിഷമിപ്പിക്കുന്നത്. പതിവ് പോലെ സ്ത്രീകളുടെ സ്ഥാനം പിറകിലാണ്.

ആയുധ ധാരികളായ ഐസിസ് തീവ്രവാദികളാണ് ശിക്ഷ നടപ്പാക്കിയത്. മൊസ്യൂളിലെ ഒരു ചത്വരത്തില്‍ വച്ചായിരുന്നു ഇത്. കമിതാക്കളെ റോഡിന് നടുവിലേക്ക് വലിച്ചിഴച്ചു. എറിഞ്ഞുകൊല്ലുവാനായി റോഡരികില്‍ കല്ലുകള്‍ കൂട്ടിയിട്ടിരുന്നു. റോഡില്‍ രക്തം തളം കെട്ടി നില്‍ക്കുന്നത് ഐസിസ് പുറത്ത് വിട്ട ചില ചിത്രങ്ങളില്‍ ദൃശ്യമാണ്.

English summary
Couple brutally stoned to death for having sex before marriage by ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X