കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ 25കാരിയെ ബലാത്സംഗം ചെയ്തു

Google Oneindia Malayalam News

ദില്ലി: വിവാഹ വാഗ്ദാനം നല്‍കി ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ക്ലാര്‍ക്ക് ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 25 കാരിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അശുതോഷ് എന്നയാളാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് ഇവര്‍ പറയുന്നത്. വടക്കന്‍ ദില്ലിയിലെ മുഖര്‍ജി നഗര്‍ പ്രദേശത്ത് വെച്ചാണത്രെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തത്.

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണത്രെ ഒരു പഠനകേന്ദ്രത്തില്‍ വെച്ച് ഇവര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ക്ലാര്‍ക്കായ അശുതോഷിനെ പരിചയപ്പെട്ടത്. പിന്നീട് പരിചയം പ്രണയമായി മാറി. ഏകദേശം ഒരു വര്‍ഷത്തോളമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ യുവതിയുമായി പല തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നത്രെ.

rape-girl

ഇരുവരുടെയും വീട്ടുകാര്‍ക്കും ഇവരുടെ ബന്ധം അറിയാമായിരുന്നു എന്നാണ് പരാതിക്കാരി പോലീസിനോട് പറഞ്ഞിട്ടുള്ളത്. വിവാഹത്തിന് മുമ്പേ തന്നെ യുവതിയുടെ വീട്ടുകാര്‍ അശുതോഷിന്റെ അക്കൗണ്ടിലേക്ക് വലിയൊരു തുക അയച്ചുകൊടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അശുതോഷ് യുവതിയെയും വീട്ടുകാരെയും ഒഴിവാക്കുകയാണത്രെ. ഇതേത്തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.

English summary
Woman accuses IAF clerk of raping her on pretext of marriage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X