കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവാഗ്ദാനം നല്‍കി 19കാരിയെ ഫേസ്ബുക്ക് സുഹൃത്ത് ബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

ഗുഡ്ഗാവ്: വിവാഹവാഗ്ദാനം നല്‍കി ഫേസ്ബുക്ക് സുഹൃത്ത് ബലാത്സഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. 19കാരിയാണ് 22കാരനായ ഫേസ്ബുക്ക് സുഹൃത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പല ഹോട്ടലുകളില്‍ എത്തിച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.

രാജന്‍ മല്‍ഹോത്ര എന്ന ദില്ലി നന്‍ഗോളി സ്വദേശിയ്ക്ക് എതിരെയാണ് യുവതിയുടെ പരാതി. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലായി. അധികം വൈകാതെ നേരില്‍ കാണുകയും ചെയ്തു.മല്‍ഹോത്ര തന്നെ വിവാഹം കഴിയ്ക്കാമെന്ന് വാദ്ഗാനം ചെയ്തതായി യുവതി പറയുന്നു.

Rape girl

ഇത്തരത്തില്‍ വാഗ്ദാനം നടത്തി പെണ്‍കുട്ടിയെ പ്രതി പല സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. കുറച്ച് നാളായി ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് അപ്രത്യക്ഷമാവുകയും ഫോണില്‍ ബന്ധപ്പെടാനാകാതെ വരികയും ചെയ്തതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. യുവാവിന്റെ മൊബൈല്‍ നമ്പരോ മറ്റ് വിവരങ്ങളോ പെണ്‍കുട്ടിയ്ക്ക് അറിയില്ല. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് യുവാവ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
A 19-year-old woman here has accused a 22-year-old man of raping her after befriending her on social network Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X