Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu

കിസ് ഓഫ് ലവ് സമരനായിക രശ്മി നായരുടെ 'ഹോട്ടസ്റ്റ്' ഫോട്ടോ വൈറലാകുന്നു

Written by: Kishor
Updated: Tuesday, February 23, 2016, 10:57 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ചുംബന സമരത്തിലെ പങ്കാളി മാത്രമല്ല രശ്മി നായര്‍. പ്രമുഖ മോഡലും കൂടിയാണ്. അതുകൊണ്ട് തന്നെ രശ്മിയുടെ അസാധാരണ ചിത്രങ്ങള്‍ കണ്ടാല്‍ കണ്ടാല്‍ മലയാളികള്‍ ഞെട്ടുക പതിവില്ല. പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട് രശ്മി നായര്‍.

എന്നാല്‍ രശ്മി ഫേസ്ബുക്കില്‍ ഇട്ട പുതിയ പടം ആരെയും ഞെട്ടിക്കുന്നതാണ്. ഹോട്ടസ്റ്റ് വണ്‍സ് എന്ന് പേരിട്ട് ആല്‍ബത്തില്‍ ചേര്‍ത്തിരിക്കുന്ന ഈ ഫോട്ടോ ഇഷ്ടം പോലെ ആളുകള്‍ ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത്.

ഇതാണ് ഏറ്റവും പുതിയ ചിത്രം

ഹോട്ടസ്റ്റ് വണ്‍ എന്ന ആല്‍ബത്തിലാണ് രശ്മി ആര്‍ നായരുടെ ഒഫീഷ്യല്‍ പേജ് ഈ ഫോട്ടോ ചേര്‍ത്തിരിക്കുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

എന്തോ മിസിങാണോ

ഫോട്ടോ വളരെ ഇഷ്ടമായെങ്കിലും രശ്മിയുടെ ഭാവത്തില്‍ എന്തോ കുറവ് തോന്നുന്നു എന്നാണ് ഫോട്ടോയ്ക്ക് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത് (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

രശ്മി ഒരു ഇന്‍സ്പിരേഷന്‍

രശ്മി മാഡം മലയാളി യുവതികള്‍ക്ക് ഒരു ഇന്‍സ്പിരേഷനാണ് എന്ന് വരെ കമന്റില്‍ പറയുന്നവരുണ്ട്. എന്റെ സഹോദരി നിങ്ങളുടെ വലിയ ആരാധികയാണ് എന്ന് ഒരാള്‍ പറയുന്നു. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

ധൈര്യത്തോടെ രശ്മി

മലയാളിയോ ബിക്കിനിയിലോ എന്ന സംശയങ്ങള്‍ക്ക് ധൈര്യത്തോടെ മറുപടി നല്‍കിയ മോഡലാണ് രശ്മി ആര്‍ നായര്‍. അത് തന്നെയാണ് രശ്മി നായരുടെ സ്വീകാര്യതയ്ക്ക് കാരണവും. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

വിമര്‍ശിക്കാനും ആളുകള്‍

രശ്മി ആര്‍ നായര്‍ ഫേസ്ബുക്കില്‍ ഇട്ട ഫോട്ടോ മലയാളികളുടെ സദാചാരത്തിന് നിരക്കുന്നതല്ല എന്ന് പറഞ്ഞും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

പ്രശസ്തയായത് ചുംബനസമരത്തിലൂടെ

മോഡല്‍ രംഗത്ത് സജീവമാണെങ്കിലും കേരളത്തില്‍ രശ്മി ആര്‍ നായര്‍ എന്ന പേര് അതിപ്രശസ്തമായത് ചുംബന സമരത്തിലൂടെയാണ്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

കേരളത്തിന്റെ ബിക്കിനി മോഡല്‍

കേരളത്തിന്റെ ബിക്കിനി മോഡല്‍ എന്നാണ് പരസ്യരംഗങ്ങളില്‍ രശ്മി ആര്‍ നായര്‍ അറിയപ്പെടുന്നത്. പ്ലേബോയ് അടക്കമുള്ള പ്രശസ്ത മാഗസിനുകള്‍ക്ക് രശ്മി മോഡലായിട്ടുണ്ട്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

 

 

അയലത്തെ വീട്ടിലെ പെണ്‍കുട്ടി

കൊച്ചുകേരളത്തിലെ കൊല്ലം ജില്ല സ്വദേശിനിയാണ് രശ്മി ആര്‍ നായര്‍. പത്തനാപുരത്ത് നിന്നും ചെന്നൈ വഴിയാണ് രശ്മി മോഡലിങിലേക്കും പ്രശസ്തിയിലേക്കും എത്തുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

ചുംബനസമരത്തിലൂടെ ഞെട്ടിച്ചു

കൊച്ചിയിലെ ചുംബനസമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പോലീസ് വാനില്‍ ചുംബിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.(ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

മലയാളിത്തത്തോടുള്ള വെല്ലുവിളി

ബിക്കിനി ഷൂട്ട് എന്നു കേട്ടാല്‍ നെറ്റി ചുളിക്കുന്ന മലയാളികളുടെ സദാചാരബോധത്തോടുള്ള വെല്ലുവിളിയാണ് രശ്മി ആര്‍ നായരുടെ ഓരോ ചിത്രങ്ങളും. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

ഭാര്യയായാല്‍ എന്ത്

ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയും ആണെങ്കിലും അതൊന്നും രശ്മിക്ക് ഒരു തടസ്സമല്ല. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയും തനിക്കുണ്ട് എന്ന് രശ്മി പറയുന്നു. അതിങ്ങനെ. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

ബിക്കിനിക്ക് വിലക്കില്ല

എന്റെ താല്പര്യങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും മേല്‍ കടിഞ്ഞാണിടുന്ന വ്യക്തിയല്ല ഭര്‍ത്താവ്. അതുകൊണ്ട് തന്നെ ബിക്കിനിയില്‍ ഒരു പ്രൊമോ സോങ് ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവ് ഒരു തടസ്സവും പറഞ്ഞതുമില്ല. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

പിന്നീടാണ് മോഡലാകുന്നത്

ഈ പ്രമോ സോങ് വഴിയാണ് മോഡലിങില്‍ എത്തുന്നത്. ഇത് കണ്ട് ഇഷ്ടപ്പെട്ടവര്‍ ഇതൊരു പ്രൊഫഷനായി എടുത്തുകൂടെ എന്ന് ചോദിക്കുകയായിരുന്നു. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

മോഡല്‍സ് വ്യൂ ക്ലിക്കായി

മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ചിത്രം ആദ്യമായി വരുന്നത് താനാണ്. അതോടെ കരിയറില്‍ ഒരു ബ്രേക്കായത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

അഞ്ചടിയാണ് ഉയരം

ആറടി ഉയരത്തില്‍ വെളുത്ത് മെലിഞ്ഞ പെണ്‍കുട്ടികള്‍ക്ക് മാത്രമേ മോഡലിങ് പറ്റൂ എന്ന ധാരണയ്ക്ക് ഒരു തിരുത്തായിരുന്നു അഞ്ചടി ഉയരക്കാരിയായ രശ്മി തിരുത്തിക്കുറിച്ചത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

ഇന്റര്‍നെറ്റില്‍ സജീവം

ഓണ്‍ലൈന്‍ ഫാഷന്‍ മാഗസിനുകളിലൂടെയും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെയുമാണ് രശ്മി ആര്‍ നായര്‍ മലയാളികള്‍ക്ക് കൂടുതല്‍ പരിചിതയായത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

 

എഞ്ചിനീയറാണ്

എഞ്ചിനീയറായ രശ്മി ആര്‍ നായര്‍ തന്റെ ഐ ടി ജോലി ഉപേക്ഷിച്ചത് മോഡലിങില്‍ സജീവമാകാന്‍ വേണ്ടിയാണ്. ആ തീരുമാനം എന്തായാലും തെറ്റിയില്ല. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

വെറുതെയിരിക്കാനില്ല

വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമായാല്‍ പിന്നെ വെറുതെയിരിക്കണം എന്നാണ് മലയാളികളുടെ ഒരു ഇത്. ആ സമയത്താണ് രശ്മി തന്റെ കരിയറില്‍ ഒരു പുതുവഴി തേടുന്നത്. (ചിത്രം രശ്മി ആര്‍ നായരുടെ ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജില്‍ നിന്നും)

ചുംബനസമരത്തിന്റെ പിന്നണിയില്‍

രാഹുല്‍ പശുപാലന്‍, അരുദ്ധതി തുടങ്ങിയവര്‍ക്കൊപ്പം ചുംബന സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു രശ്മി ആര്‍ നായരും. സദാചാര പോലീസിങിനെതിരെയാണ് കിസ് ഓഫ് ലവ് എന്ന പേരില്‍ ചുംബന സമര കൂട്ടായ്മ തുടങ്ങിയത്.

സംസ്‌കാരത്തിന് യോജിച്ചതോ

പരസ്യമായി ചുംബിക്കുന്ന ഈ സമരം നമ്മുടെ സംസ്‌കാരത്തിന് യോജിച്ചതാണോ അല്ലയോ എന്ന് ഇപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്.

കേരളത്തില്‍ മാത്രമല്ല

കേരളത്തിലെ ചുംബനക്കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈദരാബാദിലും മുംബൈയിലും ചുംബനക്കൂട്ടായ്മകള്‍ ഉണ്ടായി. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ അമ്പതോളം പേരാണ് കിസ് ഓഫ് ലവുമായി എത്തിയത്.

പോലീസ് എതിര്‍ത്തത്

കേരളത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ വെച്ച് നടന്ന കിസ് ഓഫ് ലവ് കൂട്ടായ്മയെ ലാത്തിച്ചാര്‍ജും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്

Story first published:  Wednesday, September 2, 2015, 10:47 [IST]
English summary
Female model Reshmi R Nair hot photo Facebook fan page discussion.

Please read our comments policy before posting

പ്രതികരണം എഴുതൂ
Subscribe Newsletter
Videos You May Like