കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരുമായി സെക്സ്, എയര്‍ ഹോസ്റ്റസ് സമ്പാദിച്ചത് 1 മില്യണ്‍ ഡോളര്‍?

  • By Kishor
Google Oneindia Malayalam News

യാത്രക്കാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് എയര്‍ ഹോസ്റ്റസ് 1 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പാദിച്ചു എന്ന വാര്‍ത്ത വിവാദമാകുന്നു. സൗദി അറേബ്യയിലെ ഒരു പ്രാദേശിക പത്രത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ പ്രാദേശിക പത്രം തങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്ത നല്‍കിയിട്ടില്ല എന്ന് പറഞ്ഞ് സംഭവം നിഷേധിക്കുകയായിരുന്നു.

മിഡില്‍ ഈസ്റ്റിലുള്ള ഒരു വിമാനകമ്പനിയുടെ എയര്‍ ഹോസ്റ്റസിനെക്കുറിച്ചായിരുന്നു റിപ്പോര്‍ട്ട്. വിമാനത്തില്‍ യാത്ര ചെയ്യുന്ന ആളുകളെ ടോയ്‌ലെറ്റില്‍ കൂട്ടിക്കൊണ്ടുപോയി ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നത്രെ. ഗള്‍ഫില്‍ നിന്നും യു എസിലേക്ക് പോകുന്ന വിമാനത്തില്‍ വെച്ച് താന്‍ പലരുമായി ബന്ധപ്പെട്ടതായി എയര്‍ ഹോസ്റ്റസ് സമ്മതിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.

air-hostess.

ഏതാണ് വിമാനക്കമ്പനി എന്നോ ആരാണ് എയര്‍ ഹോസ്റ്റസ് എന്നോ റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നില്ല. സംഭവം പുറത്തായതിനെ തുടര്‍ന്ന് എയര്‍ഹോസ്റ്റസിനെ വിമാന കമ്പനി പുറത്താക്കി എന്നായിരുന്നു റിപ്പോര്‍ട്ട്. ഗള്‍ഫ് എയറില്‍ ജോലി ചെയ്തിരുന്ന ഒരു എയര്‍ ഹോസ്റ്റസിനെക്കുറിച്ച് ഒരു അറബിക് ന്യൂസ് സൈറ്റ് ഇതേ തരത്തിലുള്ള വാര്‍ത്ത പുറത്തുവിട്ടിരുന്നു. യാത്രക്കാര്‍ക്ക് കൊടുക്കുന്ന സര്‍വ്വീസിന് പകരമായി 1 മില്യണ്‍ ഡോളര്‍ ഇവര്‍ സമ്പാദിച്ചു എന്നായിരുന്നു ഈ റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് 500 പേരില്‍ നിന്നായിട്ടാണ് എയര്‍ ഹോസ്റ്റസ് ഈ പണം ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശമ്പളത്തില്‍ വന്‍ ഇടിവ് ഉണ്ടായതിനെ തുടര്‍ന്ന് ജപ്പാനിലുള്ള എയര്‍ ഹോസ്റ്റസുമാര്‍ വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Report says Arab airline hostess made $1 mln having sex with passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X