കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ഥികളുമായി അശ്ലീല ചാറ്റു നടത്തിയ അധ്യാപികയെ പുറത്താക്കി

  • By Anwar Sadath
Google Oneindia Malayalam News

ഫ് ളോറിഡ: തന്റെ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി അശ്ലീല ചാറ്റില്‍ ഏര്‍പ്പെട്ടെന്ന കുറ്റത്തിന് അധ്യാപികയെ പുറത്താക്കി. അമേരിക്കയിലെ ഫ് ളോറിഡയിലെ അലന്‍ ഡി നീസി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപികയ്ക്കാണ് ജോലി നഷ്ടമായത്. മൂന്നു വിദ്യാര്‍ഥികളുമായി അധ്യാപിക അശ്ലീല ചാറ്റ് നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്‌കൂളിലെ ഫുട്‌ബോള്‍ ടീം അംഗം ഉള്‍പ്പെടെയുള്ളവരുമായിട്ടായിരുന്നു അധ്യാപികയുടെ അതിരുവിട്ട പ്രവര്‍ത്തി. അധ്യാപിക കുട്ടികള്‍ക്ക് തന്റെ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും കുട്ടികളില്‍ നിന്നും അശ്ലീല ചിത്രം സ്വീകരിക്കുകയും ചെയ്തതായി സ്‌കൂള്‍ നിയമിച്ച അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 28 വയസുള്ള ഡിയോനി യോന്‍സി എന്ന അധ്യാപികയെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുയുമായിരുന്നെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

porn4

കുട്ടികളുടെ മൊബൈല്‍ ഫോണില്‍ നിന്നും അധ്യാപികയുമായുള്ള ചാറ്റിന്റെ വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം, പരാതി നല്‍കാത്തതിനാല്‍ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുക്കയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. അധ്യാപിക സ്‌കൂളിന്റെയും സമൂഹത്തിന്റെ എല്ലാ നിയമങ്ങളും ലംഘിച്ചിരിക്കുകയാണെന്നാണ് ഇതുസംബന്ധിച്ച സഹപ്രവര്‍ത്തകരുടെ പ്രതികരണം.

അന്വേഷണ സംഘം ചോദ്യം ചെയ്ത മൂന്നു കുട്ടികളും അധ്യാപികയുമായുള്ള ബന്ധം സമ്മതിച്ചിട്ടുണ്ട്. ഈ വിദ്യാര്‍ഥികളെ കൂടാതെ കൂടുതല്‍ പേര്‍ അധ്യാപികയുടെ ഹീനമായ പ്രവര്‍ത്തിക്ക് ഇരയായെന്ന് സംശയിക്കുന്നതായി ഒരു സഹപ്രവര്‍ത്തക പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

English summary
Florida teacher fired after sending nude Snapchat photos and sexually explicit messages to students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X