കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടമാനഭംഗത്തിനിരയായ 14കാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • By Mithra Nair
Google Oneindia Malayalam News

മഥുര: പീഡനം തുടര്‍ക്കഥയാവുന്ന ഉത്തര്‍പ്രദേശില്‍ വീണ്ടും പീഡനം. പീഡനത്തിനിരയായ 14കാരി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മഥുര ജില്ലയിലാണ് കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ശരീരത്തില്‍ 70 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പതിനാലുകാരിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ അഞ്ചംഗ സംഘം മാനഭംഗത്തിനിരയാക്കിയത്.

crimewithwomen.jp

കോസികലാന്‍ ഏരിയയിലുള്ള വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. സമീപവാസികളായ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയത്. സഭവത്തിനു ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ ഒളിപ്പിക്കുകയാണുണ്ടായത്.

ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവത്തില്‍ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതികളിലെരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

English summary
gang molested girl attempt to suicide at up. 5 of them police arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X