കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ഉദ്യോഗസ്ഥയെ പോലീസുകാര്‍ കൂട്ടബലാത്സംഗം ചെയ്തു

  • By Kishor
Google Oneindia Malayalam News

ലഖ്‌നൊ: യൂണിഫോമിലെത്തിയ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തതായി വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ പരാതി. ഝാന്‍സിയില്‍ ഡ്യൂട്ടിയിലായിരുന്ന തന്നെ പോലീസ് ജിപ്പില്‍ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് ഇവര്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ ഏത്വയിലാണ് സംഭവം നടന്നത്.

രണ്ട് പോലീസ് ഉദ്യോഗസ്ഥരും യൂണിഫോമിലായിരുന്നു. അവരെനിക്ക് കുടിക്കാന്‍ ശീതളപാനീയം തന്നു. അതില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നു. അത് കുടിച്ചതും എനിക്ക് ബോധം പോകുന്നത് പോലെ തോന്നി. കൂട്ടത്തിലൊരു ഉദ്യോഗസ്ഥന്‍ തോക്കെടുത്ത് എന്നെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ തന്നെ പീഡിപ്പിക്കുകയായിരുന്നു - വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു.

rape

പീഡനത്തിന് ഇരയായ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും ആശുപത്രിയിലാണ്. ഞങ്ങള്‍ക്ക് മാതാപിതാക്കളില്ല. ഞങ്ങള്‍ക്ക് സംരക്ഷണം വേണം. പക്ഷേ സംരക്ഷണം തരേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ ഞങ്ങള്‍ എന്തുചെയ്യാനാണ് - പോലീസ് ഉദ്യോഗസ്ഥയുടെ സഹോദരി ആശുപത്രിയില്‍ വെച്ച് പറഞ്ഞു.

നെയിംപ്ലേറ്റില്‍ നിന്നും രണ്ട് പോലീസുകാരെ തിരിച്ചറിയാന്‍ വനിതാ കോണ്‍സ്റ്റബിളിന് കഴിഞ്ഞിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന ആള്‍ യൂണിഫോമില്‍ ആയിരുന്നില്ല. ഏത്വ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെപ്തംബര്‍ 22 മുതല്‍ 28 വരെ ഒരു മേളയോടനുബന്ധിച്ച് ഝാന്‍സിയില്‍ ഡ്യൂട്ടിക്കെത്തിയതായിരുന്നു വനിതാ കോണ്‍സ്റ്റബിള്‍.

English summary
A woman constable in Uttar Pradesh has alleged that she has been gangraped by two uniformed policemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X