കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രതിവൈകൃതം, യുവാക്കളെ തൂക്കി കൊന്നു

  • By Meera Balan
Google Oneindia Malayalam News

ടെഹ്‌റാന്‍: സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കളെ ഇറാനില്‍ തൂക്കിലേറ്റി. ഗിലാന്‍ പ്രവിശ്യയിലെ റാഷ്തിലാണ് സംഭവം. റാഷ്ത്തിലെ കോടതി വിധി പ്രകാരണമാണ് യുവാക്കളെ തൂക്കിലേറ്റിയത്. 28 ഉം 30 വയസുള്ള യുവാക്കളാണ് വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ടത്. രതിവൈകൃത കുറ്റം ചുമത്തിയാണ് ഇവരെ ശിക്ഷിച്ചത്. ഇതിന് മുന്‍പും രാജ്യത്ത് സ്വവര്‍ഗാനുരാഗികളെ വധ ശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

മുസ്ലീം രാജ്യങ്ങളില്‍ മിക്കതിലും സ്വവര്‍ഗാനുരാഗം നിരോധിച്ചിട്ടുള്ളതാണ്. 1980 മുതല്‍ തന്നെ ഏകദേശം 4000ത്താളം ഗേയ്‌സിനെയും ലെസ്ബിയന്‍സിനിനേയും വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. സ്വവര്‍ഗാനുരാഗികള്‍ക്ക വേണ്ടി സംഘടന ഉണ്ടാക്കന്‍ ശ്രമിച്ചവരും ഇറാനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടിട്ടുണ്ട്.

Gay, Couple

1992 ല്‍ 100 ഓളം സ്വവര്‍ഗാനുരാഗികളെ വധശിക്ഷയ്ക്ക് വിധിച്ചു. ഇവരില്‍ ഭൂരിഭാഗം പേരെയും ഒരു സ്വകാര്യ ചടങ്ങില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇസ്ലാം മത നിയമങ്ങള്‍ സ്വവര്‍ഗാനുരാഗത്തെ അംഗീകരിയ്ക്കാത്തതിനാലാണ് ഇത്തരക്കാതെ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത്.

കൗമാരപ്രായക്കാരായ കുട്ടികളെ വരെ സ്വര്‍ഗാനുരാഗത്തിന്റെ പേരില്‍ ഇറാനില്‍ പരസ്യമായി തൂക്കിലേറ്റിയിട്ടുണ്ട്. 2014 ഫെബ്രുവരിയിലും രാജ്യത്ത് ഒട്ടേറെ യുവാക്കളെ തൂക്കിലേറ്റി. കൊലപാതകം മോഷണം, ബലാത്സംഗം, മയക്കുമരുന്ന് കടത്ത് എന്നീ കുറ്റങ്ങളില്‍ പിടിയ്ക്കപ്പെട്ടവരെയാണ് തൂക്കിലേറ്റിയത്.

English summary
Two gay men were executed in Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X