കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് വയസുകാരിയെ സഹപാഠി ലൈംഗിക പീഡനത്തിന് ഇരയാക്കി

  • By Meera Balan
Google Oneindia Malayalam News

ലണ്ടന്‍: ലണ്ടനില്‍ ആറ് വയസുകാരിയായ പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. ക്ളാസ് മുറിയിലും കളിസ്ഥലത്തും വച്ചാണ് കുട്ടിയെ സഹപാഠി പീഡിപ്പിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്കും പൊലീസിനും പരാതി നല്‍കിയെങ്കിലും ആണ്‍കുട്ടി ആറ് വയസുകാരനായതിനാല്‍ കേസെടുക്കാനോ ശിക്ഷിയ്ക്കാനോ കഴിയില്ല. അതിനാല്‍ പെണ്‍കുട്ടിയുടെ മാതാവ് കുട്ടിയെ മറ്റൊരു സ്‌കൂളിലേയ്ക്ക് മാറ്റി.

ബ്രിട്ടണിലെ നിയമപ്രകാരം പത്ത് വയസിന് ശേഷം മാത്രമേ കുട്ടികള്‍ക്കെതിരെയായാലും നിയമപ്രകാരമുള്ള നടപടി സ്വീകരിയ്ക്കാന്‍ കഴിയൂ. ആണ്‍കുട്ടി സ്‌കൂളില്‍ തുടരുന്നതില്‍ പ്രശ്‌നമില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. തന്റെ മകള്‍ തെറ്റുകാരിയാണെന്ന തരത്തിലാണ് സ്‌കൂള്‍ അധികൃതരുടെ നിലപാടെന്നും കുട്ടിയുടെ മാതാവ് പറയുന്നു. അതിനാല്‍ തന്നെ സ്‌കൂള്‍ മാറ്റുകയല്ലാതെ തനിയ്ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.

Rape

ആണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ച് മാത്രമേ സ്‌കൂളില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ കഴിയൂ എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. തനിയ്ക്കുണ്ടായ പീഡനാനുഭവം എത്രത്തോളം മോശമാണെന്ന് മനസിലാക്കാനുള്ള കഴിവ് പെണ്‍കുട്ടിയ്ക്കില്ലെന്ന് മാതാവ് പറയുന്നു.

ചെറിയ പ്രായത്തില്‍ കുട്ടികള്‍ സെക്‌സിലേയ്ക്കും ലൈംഗിക അതിക്രമങ്ങളിലേയ്ക്കും നീങ്ങുന്ന സാഹചര്യത്തില്‍ നിയമങ്ങളില്‍ അതിനനുസൃതമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്. സ്‌കൂള്‍ അധികൃതര്‍, സോഷ്യല്‍ സര്‍വീസ്, പൊലീസ് എന്നിവരെ വിവരം അറിയിച്ചത് പെണ്‍കുട്ടിയുടെ മാതാവാണ്.

English summary
Girl, six, forced to move schools after classmate 'sexually abuses' her in Classroom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X