കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീലം നിരീക്ഷിയ്ക്കാന്‍ ഓംബുഡ്‌സ്മാന്‍ വരുന്നു!!! ഇതെന്താ താലിബാനോ?

Google Oneindia Malayalam News

ദില്ലി: അശ്ലീല സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയിട്ടുള്ളത്. 857 സൈറ്റുകള്‍ക്കാണ് ഇപ്പോള്‍ വിലക്ക് വീണിട്ടുള്ളത്.

അതിനിടയിലാണ് ഈ നിരോധനം നിരീക്ഷിയ്ക്കാന്‍ ഒരു ഓംബുഡ്‌സ്മാനെ നിയമിയ്ക്കാന്‍ സര്‍ക്കാര്‍ ആലോചിയ്ക്കുന്നു എന്ന വാര്‍ത്ത വരുന്നത്. ഇന്റര്‍നെറ്റിലെ അശ്ലീലവും മറ്റ് പ്രശ്‌നമുണ്ടാക്കുന്ന സാധനങ്ങളും നിരീക്ഷിയ്ക്കുകയായിരിയ്ക്കും ഓംബുഡ്‌സ്മാന്റെ ജോലി.

അശ്ലീല സൈറ്റുകള്‍ക്കി നിരോധനമേര്‍പ്പെടുത്തിയതിനെ താലിബാനിസത്തോടാണ് ചിലര്‍ ഉപമിയ്ക്കുന്നത്. സത്യത്തില്‍ എന്താണ് കേന്ദ്രം ഉദ്ദേശിയ്ക്കുന്നത്?

അടുത്ത നിരോധനം

അടുത്ത നിരോധനം

മോദി സര്‍ക്കാരിന്റെ അടുത്ത 'നിരോധനം' എന്നാണ് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചാരണം.

സദാചാര പോലീസ് അല്ല

സദാചാര പോലീസ് അല്ല

ഇത് സര്‍ക്കാരിന്റെ 'സദാചാര പോലീസ്' നയമല്ലെന്നാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നത്. ഇതൊരു ഇടക്കാല മുന്‍കരുതല്‍ മാത്രമാണത്രെ.

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യം

ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് മേല്‍ കടന്നുകയറാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു. സ്വതന്ത്ര മാധ്യമങ്ങളെ പിന്തുണയ്ക്കുന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തെ പുതിയ ഉയരങ്ങളിലേയ്ക്ക എത്തിയക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് ഇന്റര്‍നെറ്റ് ഉപയോഗവും ആവശ്യമാണല്ലോ- മന്ത്രി പറയുന്നത് ഇങ്ങനെയൊക്കെയാണ്.

താലിബാനിസം

താലിബാനിസം

അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ച സംഭവത്തെ താലിബാനിസം എന്നാണ് ഒരു വിഭാഗം വിശേഷിപ്പിയ്ക്കുന്നത്.

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

ഇന്റര്‍നെറ്റില്‍ അശ്ലീലം നിരോധിച്ചതിനെ താലിബാനിസത്തോട് ഉപമിയ്ക്കരുതെന്നാണ് രവിശങ്കര്‍ പ്രസാദ് ശക്തമായി പറയുന്നത്.

English summary
The government is planning to set up an ombudsman to keep a check on pornography and other objectionable content on the internet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X