കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സ് ചെയ്യുന്തോറും പുരുഷന്‍മാര്‍ ദൈവവിശ്വാസികളായിക്കൊണ്ടിരിക്കുമെന്ന് പഠനം!!! കാരണമെന്ത്?

  • By Desk
Google Oneindia Malayalam News

നോര്‍ത്ത കരോലിന: ജീവി വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പ് തന്നെ ലൈംഗികതയെ അടിസ്ഥാനമാക്കിയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ലൈംഗികതയും ആത്മീയതയും ദൈവവിശ്വാസവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

ഓഷോ രജനീഷിന്റെ വാക്കുകള്‍ കടമെടുത്താല്‍, 30 മിനിട്ട് വരെ നീട്ടിക്കൊണ്ടുപോകാവുന്ന ഒരു രതിമൂര്‍ച്ച അനുഭവിയ്ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് മോക്ഷം ലഭിക്കും. സംഭോഗത്തിലൂടെ സമാധിയിലേക്ക് എന്ന പുസ്തകത്തിലാണ് ഓഷോ ഇക്കാര്യം പറയുന്നത്.

എന്നാല്‍ അമേരിക്കയില്‍ നടക്കുന്ന ചില പഠനങ്ങള്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന വേറെ ചില കാര്യങ്ങളാണ്. സെക്‌സ് ചെയ്യുന്നത് പുരുഷന്‍മാരെ കൂടുതല്‍ ദൈവവിശ്വാസികളാക്കുമെന്ന്. അപ്പോള്‍ യുക്തിവാദികള്‍ക്ക് എന്ത് സംഭവിക്കും?

സെക്‌സും വിശ്വാസവും

സെക്‌സും വിശ്വാസവും

ലൈംഗികത ദൈവീകമാണെന്നാണ് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഉണ്ട്. എന്നാല്‍ ഇതും അതും തമ്മില്‍ ഒരു ബന്ധവും ഇല്ല. ഇത് തികച്ചും ശാസ്ത്‌രമാണ്.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

മനോഹരമായ ഒരു സെക്‌സിന് ശേഷം പുരുഷന്‍മാര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ തോന്നാറുണ്ടോ? ദേവാലയത്തില്‍ പോകാന്‍ തോന്നാറുണ്ടോ? ഉണ്ടെന്നാണത്രെ പഠനങ്ങള്‍ പറയുന്നത്.

പ്രചോദനം

പ്രചോദനം

സെക്‌സ് ദൈവ വിശ്വാസത്തെ പ്രചോദിപ്പിക്കും എന്നാണ് അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. ദൈവവിശ്വാസമുള്ളവരുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കും എന്നാണ് ഇവര്‍ പറയുന്നത്.

ശാസ്ത്രമാണ്, വിശ്വാസമല്ല

ശാസ്ത്രമാണ്, വിശ്വാസമല്ല

ഇത് വെറുതേ പറയുന്നതല്ല. ശരിക്കും ശാസ്ത്രം തന്നെയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ഉത്പാദിപ്പിക്കന്നപ്പെടുന്ന 'ഓക്‌സിടോസിന്‍' എന്ന രാസവസ്തുവാണത്രെ 'വിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്'.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഓക്‌സിടോസിന്‍ പലപ്പോഴും വിളിക്കപ്പെടുന്ന ഹഗ് ഗോര്‍മോണ്‍, കഡ്ഡില്‍ ഹോര്‍മോണ്‍ എന്നൊക്കെയാണ്. പ്രണയത്തിന്റേയും വാത്സല്യത്തിന്റേയും ഒക്കെ മൊത്തക്കച്ചവടക്കാരന്‍ ഈ ഹോര്‍മോണ്‍ ആണ്.

കണ്ടെത്തല്‍

കണ്ടെത്തല്‍

ഓക്‌സിടോസിന്‍ നമ്മുടെ ശരീരത്തില്‍ ഉള്ള സാധനം തന്നെയാണ്. സെക്‌സ്, പ്രസവും, മുലയൂട്ടല്‍ തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇതിന്റെ ഉത്പാദനം കൂടും എന്ന് മാത്രം. പക്ഷേ അതിലൊതുങ്ങുന്നില്ല ഈ കെട്ടിപ്പിടുത്ത ഹോര്‍മോണ്‍.

മറ്റൊരു സര്‍വ്വകലാശാല

മറ്റൊരു സര്‍വ്വകലാശാല

നോര്‍ത്ത കരോലിന യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഓക്‌സിടോസിന്റെ ആധ്യാത്മിക പ്രചോദനം നല്‍കുന്ന കാര്യം കണ്ടെത്തിയത്. പക്ഷേ പുരുഷന്‍മാരിലെ കാര്യം മാത്രമേ ഇവര്‍ കണ്ടെത്തിയിട്ടുള്ളൂ.

 സ്ത്രീകളില്‍

സ്ത്രീകളില്‍

ഓക്‌സിടോസിന്‍ സ്ത്രീകളില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ സാധാരണ ഗതിയില്‍ എന്തൊക്കെയാണ് എന്ന് വ്യക്തമാണ്. എന്നാല്‍ പുരുഷന്‍മാരില്‍ ദൈവവിശ്വാസം കൂട്ടുന്നതുപോലെ സ്ത്രീകളില്‍ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നുണ്ടോ എന്ന കാര്യത്തില്‍ ഇനിയും പഠനങ്ങള്‍ നടക്കേണ്ടതുണ്ട്.

English summary
According to new research, having sex could inspire some sort of divinity within us – a greater sense of purpose, perhaps. Researchers at Duke University say that sex could inspire a belief – or an increased belief – in God and religion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X