കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഞരമ്പുരോഗികള്‍ സൂക്ഷിക്കുക, റിച്ചയെപോലുള്ളവരും ഇവിടെയുണ്ട്!

  • By Muralidharan
Google Oneindia Malayalam News

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ പറയുന്ന സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്യുന്ന ഞരമ്പുരോഗികള്‍ ഇഷ്ടംപോലെയുണ്ട് ഫേസ്ബുക്കില്‍. മലയാളികളും ഇക്കാര്യത്തില്‍ ഒട്ടും മോശമല്ല. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിനെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രീത എന്ന യുവതിയെ പുതിയ ഗ്രൂപ്പും പേജും മറ്റും തുടങ്ങി ചീത്ത പറഞ്ഞ് ആഘോഷിക്കുകയാണ് ചിലര്‍.

ഫേസബുക്ക് മെസഞ്ചറിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ച് ബുദ്ധിമുട്ടിച്ച ഒരാളെ റിച്ച ചന്ദ്രവാന്‍ശി എന്ന യുവതി കൈകാര്യം ചെയ്ത രീതി നോക്കൂ. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഇന്‍ബോക്‌സില്‍ വിവേക് തിവാരി എന്നയാളാണ് റിച്ചയോട് അസഭ്യം പറഞ്ഞത്. കണ്ടാല്‍ സുന്ദരിയാണല്ലോ, കന്യകയാണോ എന്നിങ്ങനെ ചോദിച്ച് ചോദിച്ച് ഒരു രാത്രിക്ക് എത്രയാണ് വില എന്ന തരത്തില്‍ വരെ ഇയാള്‍ റിച്ചയോട് ചോദിച്ചു.

സാംപിളുകള്‍ ഇങ്ങനെ

സാംപിളുകള്‍ ഇങ്ങനെ

സാധാരണ പോലെ സംസാരിച്ചു തുടങ്ങിയ വിവേക് തിവാരി റിച്ചയോട് തികച്ചും അശ്ലീലമായ ചോദ്യങ്ങളാണ് ചോദിച്ചത്

വെറുതെ ഇരുന്നില്ല

വെറുതെ ഇരുന്നില്ല

കുറച്ച് നേരം ഇയാളോട് ഒന്നും പറഞ്ഞില്ലെങ്കിലും റിച്ച അതിശക്തമായി തന്നെ പ്രതികരിച്ചു. ഇത് സംബന്ധിച്ച റിച്ചയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ഇപ്പോൾ സൂപ്പർ ഹിറ്റാണ്.

പ്രതികരിക്കാറില്ല

പ്രതികരിക്കാറില്ല

ഇതുപോലുള്ള ശല്യക്കാരോട് പ്രതികരിക്കാറില്ല എന്നാലും ഇനി ആരോടും ഇയാള്‍ അനാവശ്യം പറയരുത്. അതിന് വേണ്ടിയാണ് റിച്ച തിവാരിയോട് പ്രതികരിച്ചത്.

ചുട്ട മറുപടി

ചുട്ട മറുപടി

വിവേക് തിവാരിയോട് അയാള്‍ ചോദിച്ച ഭാഷയില്‍ തന്നെ റിച്ച മറുപടി പറഞ്ഞു. ഒപ്പം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട് എന്നും താമസിയാതെ തന്റെ അസുഖം തീരുമെന്നും പറഞ്ഞു.

മാപ്പ് പറഞ്ഞ് തിവാരി

മാപ്പ് പറഞ്ഞ് തിവാരി

ഇതോടെ തിവാരിയുടെ സകല ധൈര്യവും പോയി. ഇന്‍ബോക്‌സില്‍ അനാവശ്യം പറഞ്ഞ ഇയാള്‍ സംഭവം കേസാക്കരുതെന്ന് അപേക്ഷിച്ച് റിച്ചയോട് മാപ്പ് പറയാന്‍ വരെ തയ്യാറായി.

ബെംഗളൂരുവിലാണ് സംഭവം

ബെംഗളൂരുവിലാണ് സംഭവം

മധ്യപ്രദേശിലെ ജബല്‍പൂര്‍ സ്വദേശിനിയായ റിച്ച ഇപ്പോള്‍ ബെംഗളൂരുവിലാണ്

English summary
Her answer in Facebook is something every woman can be proud of, read about Richa Chandrawanshi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X