കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനശ്രമം ചെറുക്കുന്നതിനിടെ അഫ്ഗാന്‍ യുവതിയുടെ പല്ല് ഒടിഞ്ഞു, സംഭവം ദില്ലിയില്‍

Google Oneindia Malayalam News

ദില്ലി: അഫ്ഗാന്‍ യുവതിയെ ആശുപത്രി ജീവനക്കാരന്‍ പിഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി കാബൂളില്‍ നിന്നും ദില്ലിയിലെ ഒരു പ്രമുഖ ആശുപത്രിയിലെത്തിയ 30കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം ഉണ്ടായത്. കേസുമായി ബന്ധപ്പെട്ട് 21കാരനായ അമര്‍ സിങ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം ചെറുക്കുന്നതിനിടെ നിലത്ത് വീണ് യുവതിയുടെ പല്ല് നഷ്ടമായി.

മെഡിക്കല്‍ വീസയിലാണ് 30കാരിയായ യുവതിയും അനിയത്തിയും അമ്മയും കാബൂളില്‍ നിന്നും ദില്ലിയില്‍ എത്തുന്നത്. ജൂലൈ 25നാണ് യുവതിയ്ക്ക് നേരെ പീഡന ശ്രമം ഉണ്ടാകുന്നത്. യുവതിയും അനിയത്തിയും കിടന്നുറങ്ങുമ്പോള്‍ അമര്‍ സിങ് യുവതിയെ ലൈംഗികമായി പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെ കിടക്കയില്‍ നിന്നും നിലത്തേയ്ക്ക് വീണ് യുവതിയുടെ പല്ല് ഒടിഞ്ഞു.

Rape

എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ യുവതി അക്രമിയെ പിടികൂടുകയും ബഹളം വച്ച് ആളെക്കൂട്ടുകയും ചെയ്തു വിവരമറിഞ്ഞ ആശുപത്രി അധികൃതര്‍ പൊലീസിനെ വിളിച്ചു. പൊലീസെത്തി അമര്‍ സിംഗിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ ഓഗസ്റ്റ് എട്ട് വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പീഡനശ്രമത്തെത്തുടര്‍ന്ന് യുവതിയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് ചികിത്സ പോലും ഉപേക്ഷിച്ച് യുവതിയും കുടുംബവും നാട്ടിലേയ്ക്ക് മടങ്ങി. ഇതിന് ശേഷമാണ് സംഭവം പുറം ലോകം അറിയുന്നത്. ആശുപത്രിയിലെ കരാര്‍ ജീവനക്കാരനാണ് അമര്‍ സിംഗ്.

English summary
Hospital staffer sexually assaults Afghan woman attending to mom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X