കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലരിന്റെ നഗ്നഫോട്ടോ... ഓണ്‍ലൈനിലെ മലയാളികളുടെ പറ്റിപ്പ്!!!

Google Oneindia Malayalam News

ഇപ്പോള്‍ എല്ലായിടത്തും മലരിനെ കുറിച്ചാണ് ചര്‍ച്ച. മറ്റാരുമല്ല നമ്മുടെ 'പ്രേമം' ഫെയിം സായി പല്ലവി തന്നെ. സിനിമ എന്നതുപോലെ തന്നെ 'മലരേ' എന്ന ഗാനവും സൂപ്പര്‍ ഹിറ്റ് ആയി ഓടിക്കൊണ്ടിരിയ്ക്കുകയാണ്.

അപ്പോഴാണ് മലയാളികള്‍ തനിനിറം പുറത്തെടുത്തത്. മലരിന്റെ 'നഗ്നചിത്രം' എന്ന പേരില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട് ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിയ്ക്കുന്നത്.

ലാല്‍ ജോസിന്റെ പുതിയ ചിത്രമായ 'നീന'യിലെ നായിക ദീപ്തി സതിയുടെ പേരിലും നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചിരിരുന്നു. എന്നാല്‍ അത് പോലെയല്ലകെട്ടോ 'മലരിന്റ' നഗ്ന ചിത്രം. ഇതല്‍പം തമാശയാണ്...

മലര്‍ എന്നാല്‍

മലര്‍ എന്നാല്‍

മലര്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രേമത്തിലെ നായികയായ 'മലര്‍' ആണ്. സായി പല്ലവി.

മലയാളിയുടെ മലര്‍ എന്താ?

മലയാളിയുടെ മലര്‍ എന്താ?

മലര്‍ ന്നെ പറഞ്ഞാല്‍ മലയാളത്തില്‍ എന്താണ് അര്‍ത്ഥം. പൂവ് എന്ന് അര്‍ത്ഥമുണ്ട്. പിന്നെ 'അവിലും മലരും' എന്ന് പറയുന്നതിലെ മലരും.

മലരിന്റെ നഗ്നചിത്രം

മലരിന്റെ നഗ്നചിത്രം

മലര്‍ ഹിറ്റ് ആയി നില്‍ക്കുമ്പോഴാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ 'മലരിന്റെ നഗ്നഫോട്ടോ' എന്ന പേരില്‍ തട്ടിപ്പ്

ലിങ്ക് ഉണ്ട്

ലിങ്ക് ഉണ്ട്

മലരിന്റെ നഗ്ന ചിത്രം പുറത്ത് എന്ന പേരില്‍ ആണ് പ്രചാരണം. നേരിട്ട് ഫോട്ടോ കൊടുക്കില്ല. ഒരു ലിങ്ക് കൊടുക്കും. ആ ലിങ്കില്‍ പോയാലോ...

ഇതാണ് ആ മലര്‍

ഇതാണ് ആ മലര്‍

ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുക 'അവിലും മലരും' മലര്‍ ആയിരിക്കും. സായി പല്ലവിയെ കാണാന്‍ കിട്ടില്ല.

രസകരമായ തട്ടിപ്പോ?

രസകരമായ തട്ടിപ്പോ?

സംഭവം ഫേസ്ബുക്കില്‍ ഹിറ്റ് ആയിക്കൊണ്ടിരിയ്ക്കുകയാണ്. സംഭവം രസകരമല്ലേ എന്നാണ് പലരുടേയും ചോദ്യം. എന്നാല്‍ ഇതത്ര രസകരമായ തട്ടിപ്പാണോ.

വ്യാജപ്രചരണം

വ്യാജപ്രചരണം

ഒരു നടിയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുന്നത് ശരിയാണോ. എന്തിന്റെ പേരിലായാലും അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം.

മലര്‍ അറിയുന്നുണ്ടോ

മലര്‍ അറിയുന്നുണ്ടോ

കേരളം എന്ന കൊച്ചു സംസ്ഥാനത്ത് ഓണ്‍ലൈന്‍ ലോകത്ത് ഇങ്ങനെ ഒരു പ്രചാരണം നടക്കുന്ന കാര്യം സായി പല്ലവി അറിയുന്നുണ്ടാകുമോ എന്തോ?

നാണക്കേടാകുമോ

നാണക്കേടാകുമോ

അന്യ നാട്ടില്‍ നിന്ന് മലയാളത്തില്‍ അഭിനയിക്കാന്‍ വന്ന ഒരു നടിയെ അപമാനിച്ചു എന്ന ചീത്തപ്പേര് ഓണ്‍ലൈന്‍ മലയാളികള്‍ കേള്‍പ്പിയ്ക്കുമോ!!!

English summary
How Malayalees making fun of Social Media- This time 'Malar' is the 'victim'. Message spreading that nude picture of 'Malar' is available .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X