കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹപ്രവര്‍ത്തകരുടെ ശല്യം സഹിയ്ക്കാനാകാതെ 17കാരി ജീവനൊടുക്കി

Google Oneindia Malayalam News

ഹൈദരാബാദ്: അങ്ങാടിത്തെരുവ് എന്ന തമിഴ് ചിത്രം കണ്ടവര്‍ക്കൊന്നും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ജീവിതം മറക്കാനാകില്ല. ചിത്രത്തെക്കാള്‍ ഭീകരമാണ് കേരളം ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലെയും ടെക്സ്റ്റയില്‍സുകളിലെ ജീവനക്കാരുടെ ജീവിതം. ഹൈദരാബാദില്‍ വസ്ത്രവ്യാപര സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന 17കാരി പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തു.

മതിയായ വിദ്യാഭ്യാസം പോലും ലഭിയ്ക്കാത്തവരാണ് പലപ്പോഴും തുണിക്കടകളില്‍ സെയില്‍സ് ഗേളായും മറ്റും തൊഴിലെടുക്കുന്നത്. തൊഴിലിടങ്ങളില്‍ ലഭിയ്‌ക്കേണ്ട അവകാശങ്ങളെപ്പറ്റി കൃത്യമായ ബോധമില്ലാത്തവരാണ് അധികവും. അതിനാല്‍ തന്നെ പലതരം ചൂഷണങ്ങള്‍ക്ക് ഇവര്‍ ഇരയാകും. ഹൈദരാബാദിലെ ശ്രീറാം ഡ്രസസിലെ ജീവനക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയത്.

Suicide

അടുത്തിടെയാണ് പെണ്‍കുട്ടി തുണിക്കടയില്‍ ജോലിയ്‌ക്കെത്തുന്നത്. കടയിലെ മുതിര്‍ന്ന ജീവനക്കാര്‍ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെടുന്നു. സഹപ്രവര്‍ത്തകരായ മൂന്ന് യുവാക്കളുടെ ശല്യം സഹിയ്ക്കാന്‍ കഴിയാതെ വന്നതോടെയാണ് കുട്ടി ജീവനൊടുക്കിയത്.

പെണ്‍കുട്ടിയെ ഇവര്‍ കടന്ന് പിടിയ്ക്കാന്‍ ശ്രമിയ്ക്കുകയും എതിര്‍ത്തപ്പോള്‍ അസഭ്യം പറഞ്ഞതായും കുട്ടിയുടെ അമ്മ പറയുന്നു. ശല്യക്കാരായ യുവാക്കളെ കുട്ടിയുടെ മാതാവ് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇത് പ്രതികളെ പ്രകോപിപ്പിച്ചു. ഇവര്‍ വീണ്ടും പെണ്‍കുട്ടിയെ അപമാനിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയത്. പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

English summary
Hyderabad Shocker: Girl sexually harassed at work place, commits suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X