കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരായ സ്വവര്‍ഗ്ഗ പ്രേമികള്‍... ഇന്ത്യയ്ക്ക് പുറത്ത് വിവാഹം കഴിച്ചവര്‍...

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ സംസ്‌കാരം സ്വവര്‍ഗ്ഗ പ്രണയത്തിന് എതിരാണോ... ? ഈ വിഷയത്തില്‍ ഇപ്പോഴും ഗംഭീര വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. നിയമപ്രകാരം ഇന്ത്യയില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിച്ചിട്ടും ഇല്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്വവര്‍ഗ്ഗ പ്രേമികളായ ഇന്ത്യക്കാര്‍ക്ക് ഒരു കുറവും ഇല്ല. അവരില്‍ പലരും വിവാഹവും കഴിച്ചുകഴിഞ്ഞു. അങ്ങനെ വിവാഹിതരായ ഇന്ത്യന്‍ സ്വവര്‍ഗ്ഗ പ്രേമികളെ കാണാം...

നവീനും നവീനും

നവീനും നവീനും

നവീന്‍ മംഗളാനിയും നവീന്‍ വാസു ദര്‍ഗാനിയും ഇന്ത്യക്കാരാണ്. രണ്ടേ പേരും അമേരിക്കയിലാണ് താമസം. അവിടെ സ്വര്‍ഗ്ഗ വിവാഹം നിയവിധേയമാക്കി ഒരുമാസം കഴിഞ്ഞപ്പോഴേയ്ക്കും ഇവര്‍ വിവാഹം കഴിച്ചു. 2011 ല്‍ ആയിരുന്നു സംഭവം.

സമീറും അമിത്തും

സമീറും അമിത്തും

സമീര്‍ സമുദ്രയും അമിത് ഗോഖലയും ഇന്ത്യക്കാരെങ്കിലും അമേരിയ്ക്കക്കാര്‍ കൂടിയാണ്. ഇരുവരും തനി മഹാരാഷ്ട്ര ആചാരാപ്രകാരമാണ് അമേരിക്കയില്‍ വച്ച് വിവാഹിതരായത്.

 ഇവരാരെന്നറിയാമോ?

ഇവരാരെന്നറിയാമോ?

ഈ രണ്ട് സ്ത്രീകളും ഇന്ത്യക്കാരാണ്. ഇവര്‍ സാന്‍ഫ്രാന്‍സ്‌കോയില്‍ വച്ചാണ് വിവാഹിതരായത്. അതും ക്രിസ്ത്യന്‍ മതാചാരപ്രകാരം. പക്ഷേ ഇവര്‍ ആരെന്നറിയില്ല.

സ്മൃതിയും ശ്വേതയും

സ്മൃതിയും ശ്വേതയും

സ്മൃതി നാരായണനും ശ്വേത പൈയും ഗൂഗിളിലെ ജീവനക്കാരാണ്. ഹൈദരാബാദ് സ്വദേശികള്‍. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇവര്‍ വിവാഹിതരായ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ്. വലിയ വാര്‍ത്താ പ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്.

ഷാനോണും സീമയും

ഷാനോണും സീമയും

ലോസ് ആഞ്ജലീസില്‍ സ്ഥിരതാമസമാക്കിയവരാണ് ഷാനോണും സീമയും. ജിം പരിശീലകയായ ഷാനോണിന്റെ ശിഷ്യയായിരുന്നു സീമ. ഇന്ത്യന്‍ ആചാരപ്രകാരം ആയിരുന്നു ഇവരുടെ വിവാഹം.

നീലും എലിയും

നീലും എലിയും

ഇക്കൂട്ടത്തില്‍ രണ്ട് പേരും ഇന്ത്യക്കാരല്ല കെട്ടോ. നീല്‍ ഇന്ത്യക്കാരനും എലി അമേരിക്കക്കാരനും. പക്ഷേ വിവാഹം ഇന്ത്യന്‍ ആചാരപ്രകാരം ആയിരുന്നു.

യാനയും അര്‍ച്ചിതയും

യാനയും അര്‍ച്ചിതയും

യാന ഒരു ജൂതമത വിശ്വാസയാണ്. അര്‍ച്ചിത തനി ഹിന്ദുവും. ഇരുവരും വിവാഹിതരായി.

കുനാലും ജേസണും

കുനാലും ജേസണും

കുനാല്‍ ഘോഷും ജേസണ്‍ ആറോണും വിവാഹതിരയാപ്പോഴും നമ്മുടെ മാധ്യമങ്ങള്‍ നന്നായി ആഘോഷിച്ചിരുന്നു.

മാലയും വേഗയും

മാലയും വേഗയും

നമുക്കറിയാവുന്ന ചരിത്രത്തില്‍ ആദ്യത്തെ ഇന്ത്യന്‍ ലെസ്ബിയന്‍ വിവാഹിതര്‍ മാല നാഗരാജനും വേഗ സുബ്രഹ്മണ്യവും ആയിരിയ്ക്കും. 2002 ല്‍ ആണ് വടക്കേ അമേരിക്കയില്‍ വച്ച് ഇവര്‍ വിവാഹിതരായത്.

English summary
Indian lesbians and gays got married outside India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X